ഡി.വൈ.എഫ്.ഐ. നേതാവിന്റെ കൊലവിളി പ്രസംഗം ; സി.പി.എമ്മിനു തലവേദനയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭീഷണി പ്രസംഗം സി.പി.എമ്മിനു തലവേദനയാകുന്നു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും നാദാപുരം ബ്ലോക്ക് പ്രസിഡന്റുമായ രാഹുല്‍ രാജാണ് സി.പി.എമ്മിനെതിരേ വന്നാല്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓര്‍മിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയത്. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. നാദാപുരം ബ്ലോക്ക് പ്രസിഡന്റ്, യുവജന കമ്മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളും രാഹുല്‍ വഹിക്കുന്നുണ്ട്.

യൂത്ത് ലീഗിനെ നിലയ്ക്ക് നിര്‍ത്തുമെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും രാഹുല്‍ ഭീഷണി മുഴക്കുന്നുണ്ട്. അപവാദ പ്രചരണവുമായി സി.പി.എമ്മിനെതിരേ വന്നാല്‍ ഒരു യൂത്ത് ലീഗുകാരനും യൂത്ത് കോണ്‍ഗ്രസുകാരനും പുറത്തിറങ്ങി നടക്കില്ല എന്നും രാഹുല്‍ പ്രസംഗിക്കുന്നുണ്ട്. എടച്ചേരിയില്‍ സി.പി.എമ്മും യു.ഡി.എഫും തമ്മില്‍ സംഘര്‍ഷം നടക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രാഹുല്‍ രാജിന്റെ പ്രസംഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....