ഒരു വശത്ത് പണമില്ലാതെ അധ്യാപകരെ പിരിച്ചു വിടല്‍ ; മറുവശത്ത് സി.പി.എം നേതാക്കള്‍ക്ക് വമ്പൻ ശമ്പളത്തിൽ നിയമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പളം നൽകാൻ  പണമില്ലാത്ത സാഹചര്യത്തിലും  കാലടി സംസ്കൃത സർവകലാശാലയിൽ സി.പി.എം നേതാക്കൾക്ക് വമ്പൻ ശമ്പളത്തിൽ നിയമനം. പണമില്ലാത്തതിനാല്‍ ഇരുനൂറോളം ഗസ്റ്റ് അധ്യാപകരെ പിരിച്ചു വിട്ടതിന് ശേഷമാണ് ഈ നിയമനം. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ  മലയാളം വകുപ്പ് പ്രൊഫസറുമായ ഡോ. ബിച്ചു എക്സ് മലയിലിനെ പ്രൊഫസർ ഇൻ ചാർജ്ജ് ഒഫ് എക്സാമിനേഷൻ എന്ന തസ്തിക സൃഷ്ടിച്ച് താൽക്കാലിക ചുമതല നൽകി.

ആയിരത്തോളം അധ്യാപക-അനധ്യാപക ജീവനക്കാർക്ക് സമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും  പാർട്ടി നിർദ്ദേശ പ്രകാരം നിയമനങ്ങൾ തകൃതിയായി നടക്കുന്നു. സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ പരീക്ഷാ കൺട്രോളർ പദവി ഉണ്ടായിരുന്നില്ല. പിന്നീട് ഇത് ഉൾപ്പെടുത്തി ഭേദഗതി ചെയ്തെങ്കി​ലും നിയമനം നടത്തണമെങ്കിൽ വിജ്ഞാപനം വേണം. അതൊഴിവാക്കാനാണ് യൂണിയൻ നേതാവിനെ താൽക്കാലിക പദവിയിൽ നിയമിച്ചത്. ആഗസ്റ്റ് 23നായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. ഉത്തരവായി ഇറങ്ങിയത് സെപ്തംബർ 20നാണ്. കാലടി മുഖ്യകേന്ദ്രം ഫിലോസഫി വകുപ്പ് അസിസ്റ്റന്‍റ് പ്രൊഫസർ ഡോ.എൻ.എം.ഫൈസലിനെ ബി​ച്ചുവി​ന് പകരം തുറവൂർ കേന്ദ്രം ക്യാമ്പസ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല

0
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ...

ആരോപണത്തിന് പിന്നില്‍ തെളിവില്ല ; രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി...

0
ലഖ്നൗ: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ്...

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...