കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ല : കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സി എച്ച്‌ മുഹമ്മദ് കോയ അടക്കമുള്ളവര്‍ ഉണ്ടാക്കിയതാണ് കേരളത്തിന്റെ പാരമ്ബര്യം. സി എച്ച്‌ പ്രചരിപ്പിച്ച മുദ്രാവാക്യം ഇന്നും മുഴങ്ങുന്നുണ്ട്. അരിയും മലരും കുന്തിരിക്കവും കരുതാന്‍ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഇസ്ലാമിനെക്കുറിച്ച്‌ സംസാരിക്കാന്‍ പി എഫ് ഐയ്ക്ക് അവകാശമോ അധികാരമോ ഇല്ല. വര്‍ഗീയത പറഞ്ഞ് കത്തിച്ചിട്ട് പ്രശ്നങ്ങളുണ്ടായ ശേഷം മുങ്ങുന്നതാണ് അവരുടെ രീതിയെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...

വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ,...