ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സി.പി.എം നേതാക്കള്‍ തടസ്സപ്പെടുത്തുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം നേതാക്കള്‍ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആന്‍റോ ആന്‍റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന റോഡുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, പൊതുവിളക്കുകള്‍ എന്നിവയ്ക്ക് എല്‍.ഡി.എഫ് ഭരണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും തടസ്സം സൃഷ്ടിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

കോന്നി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള വഴി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് സാങ്കേതിക ഭരണാനുമതികള്‍ ലഭിച്ചിട്ടും കൃഷിവകുപ്പ് മനപ്പൂര്‍വ്വം തടസവാദങ്ങള്‍ ഉന്നയിച്ച് പണി ആരംഭിക്കുന്നത് തടഞ്ഞത് കോന്നി എം.എല്‍.എ യുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഫണ്ട് സര്‍ക്കാരിന്‍റെ ആഘോഷ പരിപാടികള്‍ക്ക് നിരന്തരമായി സംഭാവന ചെയ്യുന്നത് മൂലം ജില്ലയില്‍ ഒട്ടാകെ വികസനമുരടിപ്പാണ് നിലനില്‍ക്കുന്നതെന്നും ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രികൂടിയായ ആറന്മുളയിലെ ജനപ്രതിനിധിയുടെ കഴിവുകേടിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആണ് അബാന്‍ മേല്‍പാലം, കോഴഞ്ചേരി പാലം, ജില്ലാ ആസ്ഥാനത്തെ റോഡുകള്‍ എന്നിവയെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാരിന്‍റെ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആന്‍റോ ആന്‍റണി എം.പി നടത്തുന്ന പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ മന്ത്രിയും എം.എല്‍.എമാരും തടസ്സം സൃഷ്ടിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ്

0
കൊച്ചി: എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ...

കര്‍ക്കടകവാവ് ബലിതര്‍പ്പണം : സുരക്ഷ മുന്നറിയിപ്പുമായി ജില്ല ഭരണകൂടം

0
പത്തനംതിട്ട : ഓഗസ്റ്റ് 12 ലെ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട്...

ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ പ്രവാഹം

0
തിരവനന്തപുരം: ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ...

കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്

0
പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50...