കര്‍ക്കടകവാവ് ബലിതര്‍പ്പണം : സുരക്ഷ മുന്നറിയിപ്പുമായി ജില്ല ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓഗസ്റ്റ് 12 ലെ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് സുരക്ഷ മുന്‍കരുതല്‍ സംബന്ധിച്ച് പൊതു നിര്‍ദേശവുമായി ജില്ല ഭരണകൂടം. കുത്തൊഴുക്കും അപകട സാധ്യതയും ഉള്ള ആറ്റുതീരങ്ങളും കടവുകളും ഒഴിവാക്കി ആഴം കുറഞ്ഞതും ഒഴുക്ക് കുറഞ്ഞതും സുരക്ഷിതവുമായ കടവുകള്‍ മാത്രം ബലിതര്‍പ്പണത്തിന് ഉപയോഗിക്കണം. അപകട സാധ്യതയുള്ള കടവുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി പരിശോധിച്ച് അടയാളപ്പെടുത്തി നിരോധിക്കും. വെള്ളത്തിലേക്ക് ഇറങ്ങാവുന്ന പരമാവധി ആഴം (മുട്ടിനു താഴെ) ബാരിക്കേഡ് /കയര്‍ ഉപയോഗിച്ച് വ്യക്തമായി അടയാളപ്പെടുത്തും. ഇതിനപ്പുറത്തേക്ക് ആരെയും ഇറങ്ങാന്‍ അനുവദിക്കില്ല. ഓരോ പ്രധാന കടവിലും പരിശീലനം ലഭിച്ച നീന്തല്‍ വിദഗ്ധരെയും ലൈഫ് ഗാര്‍ഡുകളെയും ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, കയര്‍, രക്ഷാ ബോട്ട് എന്നിവയോടൊപ്പം വിന്യസിക്കും.

ഒരേ സമയം കടവില്‍ ഇറങ്ങുന്നവരുടെ എണ്ണം നിയന്ത്രിച്ച് ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധയും സഹായവും നല്‍കും.
ചടങ്ങിന്റെ തലേന്നും അന്നും ഐഎംഡി, ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ എന്നിവയുടെ മുന്നറിയിപ്പ് പരിശോധിക്കണം. അപകട സൂചന ലഭിച്ചാല്‍ ചടങ്ങുകള്‍ ഉടന്‍ നിര്‍ത്തിവെയ്ക്കണം. ചടങ്ങ് നടത്തുന്ന കമ്മിറ്റികള്‍ പോലീസ്, തഹസീല്‍ദാര്‍, ഡിഇഒസി എന്നിവയുമായി മുന്‍കൂട്ടി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങി ഏകോപനം ഉറപ്പാക്കണം. അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ കണ്‍ട്രോള്‍ റൂം (1077) ആയി ബന്ധപ്പെടാം. പ്രഥമശുശ്രൂഷാ കിറ്റ്, ആംബുലന്‍സ്, മതിയായ വെളിച്ചം (പുലര്‍ച്ചെയുള്ള ചടങ്ങുകള്‍ക്ക്), വഴുക്കല്‍ ഒഴിവാക്കാന്‍ കടവുകളില്‍ സുരക്ഷിത നടപ്പാത എന്നിവ ഒരുക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...