സി.പി.എം നേതാക്കള്‍ ബി.ജെ.പി യുടെ പ്രചാരകരായി മാറി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ സി.പി.എമ്മും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ വാക്കും പ്രവര്‍ത്തിയും ബി.ജെ.പി യെ സഹായിക്കുന്ന രീതിയിലാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ കോന്നി ബ്ലോക്കിലെ പ്രചരണ പരിപാടി ഏനാദിമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി യും നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കുന്ന അതേ രീതിയിലാണ് കോണ്‍ഗ്രസ് മുക്ത കേരളത്തിനായി മുഖ്യമന്ത്രിയും സി.പി.എം പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ആന്‍റോ ആന്‍റണിയുടെ ഭൂരിപക്ഷം ഇരട്ടിയിലധികമായി വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എന്‍. ഷൈലജ്, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഉമ്മന്‍ വടക്കേടത്ത്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, റെജി പൂവത്തൂര്‍, ചിറ്റൂര്‍ ശങ്കര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ദീനാമ്മ റോയി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സജി മാരൂര്‍, രവി പിള്ള, റല്ലു.പി.രാജു, ഐവാന്‍ വകയാര്‍, അരുണ്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...