ആലപ്പുഴ : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്റെ വീട് സന്ദര്‍ശിച്ച് സിപിഎം അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ചിത്തരഞ്ജനും. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. സിപിഎം ഒത്താശയോടെയാണ് എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും കേരളത്തില്‍ അഴിഞ്ഞാടുന്നതെന്നാണ് ബിജെപി ആരോപണം. ഇതിനിടയിലാണ് എംഎല്‍എയുടെ സന്ദര്‍ശനം. എസ്ഡിപിഐ കേരളത്തിന്റെ പേജില്‍ തന്നെയാണ് എംഎല്‍എയുടെ സന്ദര്‍ശനം സംബന്ധിച്ച് പോസ്റ്റ് ഉള്ളത്. അതേസമയം ജി.സുധാകരനെ എങ്ങനെ ഒതുക്കിയെന്നത് ചിന്തിക്കണമെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
അതേസമയം കെഎസ് ഷാന്റെ വീട് ആലപ്പുഴ സിപിഎം എംഎല്‍എ ചിത്തരഞ്ജനും സന്ദര്‍ശിച്ചു. എസ്ഡിപിഐ പോലെ തീവ്രവാദ സംഘടനകളുമായി ഉള്ള സിപിഎം ബന്ധം തെളിയിക്കുന്നതാണ് എംഎല്‍എ മാരുടെ സന്ദര്‍ശനമെന്നാണ് ബിജെപി ആരോപണം. കെഎസ് ഷാന്റെ കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മും എസ്ഡിപിഐയും തമ്മിലായിരുന്നു മണ്ണഞ്ചേരിയില്‍ പ്രശ്നമുണ്ടായിരുന്നതെന്നും ഇത് തെളിയിക്കുന്ന പോസ്റ്റ് എസ്ഡിപിഐയുടെ പേജില്‍ ഉണ്ടെന്നും ബിജെപി ആരോപിക്കുന്നു.