എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടില്‍ സിപിഎം നേതാക്കളുടെ സന്ദര്‍ശനം ; വിമര്‍ശനം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്റെ വീട് സന്ദര്‍ശിച്ച്‌ സിപിഎം അമ്പലപ്പുഴ എംഎല്‍എ എച്ച്‌ സലാമും ചിത്തരഞ്ജനും. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. സിപിഎം ഒത്താശയോടെയാണ് എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും കേരളത്തില്‍ അഴിഞ്ഞാടുന്നതെന്നാണ് ബിജെപി ആരോപണം. ഇതിനിടയിലാണ് എംഎല്‍എയുടെ സന്ദര്‍ശനം. എസ്ഡിപിഐ കേരളത്തിന്റെ പേജില്‍ തന്നെയാണ് എംഎല്‍എയുടെ സന്ദര്‍ശനം സംബന്ധിച്ച്‌ പോസ്റ്റ് ഉള്ളത്. അതേസമയം ജി.സുധാകരനെ എങ്ങനെ ഒതുക്കിയെന്നത് ചിന്തിക്കണമെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

അതേസമയം കെഎസ് ഷാന്റെ വീട് ആലപ്പുഴ സിപിഎം എംഎല്‍എ ചിത്തരഞ്ജനും സന്ദര്‍ശിച്ചു. എസ്ഡിപിഐ പോലെ തീവ്രവാദ സംഘടനകളുമായി ഉള്ള സിപിഎം ബന്ധം തെളിയിക്കുന്നതാണ് എംഎല്‍എ മാരുടെ സന്ദര്‍ശനമെന്നാണ് ബിജെപി ആരോപണം. കെഎസ് ഷാന്റെ കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മും എസ്ഡിപിഐയും തമ്മിലായിരുന്നു മണ്ണഞ്ചേരിയില്‍ പ്രശ്നമുണ്ടായിരുന്നതെന്നും ഇത് തെളിയിക്കുന്ന പോസ്റ്റ് എസ്ഡിപിഐയുടെ പേജില്‍ ഉണ്ടെന്നും ബിജെപി ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...