തിരുവനന്തപുരം : മൂന്നുദിവസം നീളുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പലകോണുകളിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.
ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണം നേരിട്ട വിവാദ പ്രസംഗത്തിൽ പൊലീസ് കുറ്റവിമുക്തനാക്കിയ സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയും നേതൃയോഗങ്ങളുടെ ഭാഗമായി ഉയരുന്നുണ്ട്. എം.വി.ഗോവിന്ദന്‍റെ ലീഗ് അനുകൂല പരാമര്‍ശവും ചര്‍ച്ചയായേക്കും. കഴിഞ്ഞ തവണ മാറ്റിവച്ച ട്രേഡ് യൂണിയന്‍ രേഖ ഇത്തവണ സംസ്ഥാനസമിതി പരിഗണിക്കുമെന്നാണ് വിവരം. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് രേഖ.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.