ആലപ്പുഴ : ഭാര്യയ്ക്കും, മകനും ജോലി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വിവാദത്തില്‍. പാര്‍ടി നിയമനങ്ങള്‍ സി.പി.എം സമ്മേളനങ്ങളില്‍ ചര്‍ചയാവുമ്പോള്‍ കയര്‍ഫെഡില്‍നിന്നു വിരമിച്ച ഭാര്യക്കു പുനര്‍നിയമനം നല്‍കിയതിനു പിന്നാലെ മകനും നിയമനം ലഭിച്ചത് ആലപ്പുഴ ജില്ലാ സെക്രടറി ആര്‍.നാസറിനെതിരെ ആയുധമാവുന്നു. മകന്‍ ഗവ.സെര്‍വന്റ്സ് എംപ്ലോയീസ് കോ-ഓപറേറ്റീവ് ബാങ്കിലാണു നിയമനം നേടിയത്.
ഏറ്റവും ദയനീയാവസ്ഥയിലുള്ള ജീവനക്കാരുടെ ആശ്രിതര്‍ക്കാണ് ഗവ.സെര്‍വന്റ്സ് ബാങ്കില്‍ നിയനം നല്‍കിയിരുന്നത്. കെ.എസ്.ടി.എ, കെ.ജി.ഒ.എ, എന്‍.ജി.ഒ യൂനിയന്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്കു പ്രാമുഖ്യമുള്ളതാണ് ഗവ.സെര്‍വന്റ്സ് ബാങ്ക്. ഇവിടേക്കുള്ള ഒഴിവില്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ നാസറിന്റെ മകനും അപേക്ഷ നല്‍കിയിരുന്നു. പരീക്ഷയെഴുതി നിയമനം നേടുകയും ചെയ്തു.
എന്നാല്‍ മകനുള്‍പെടെ നാലുപേര്‍ക്കാണ് അവിടെ നിയമനം കിട്ടിയതെന്നും. ടെസ്റ്റ് പാസായാണു നിയമനമെന്നും. ഡിഗ്രി വിദ്യാഭ്യാസമുള്ള അവനുകിട്ടിയ ഒരു ചെറിയ ജോലി മാത്രമാണതെന്നും. അതില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ആര്‍.നാസര്‍ പ്രതികരിച്ചു.