Sunday, May 19, 2024 12:54 pm

വിളക്കാണു വീടിന് അഭിമാനമാണ് ഇവര്‍.! ഇന്ന് ലോക വയോജന ദിനം

For full experience, Download our mobile application:
Get it on Google Play

വാർദ്ധക്യം അനിവാര്യതയാണ്. ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ. അതു കൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്.

ലോക വയോജന ദിനം ആചരിക്കുന്ന ഈ ദിനത്തിൽ നമ്മുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഇന്ന് വാർധക്യത്തിന്റെ അവശതകളിലെയ്ക്ക് നീങ്ങിത്തുടങ്ങിയവരോട് ചേർന്ന് നിൽക്കാൻ ശ്രമിക്കാം. പുതിയ കാലഘട്ടത്തിന്റെ പച്ചയായ യാതാർത്ഥ്യം വരച്ചുകാട്ടുന്നത് മറ്റൊന്നാണ്. പ്രായമായവരെ ഉപയോഗ ശൂന്യമായ ജീവിതങ്ങളായി കണക്കാക്കി പലയിടങ്ങളിൽ ഉപേക്ഷിക്കുന്ന അവസ്ഥ വരെ നിലവിലുണ്ട്. വൃദ്ധ സദനങ്ങളിലോ സമാന സ്ഥലങ്ങളിലോ ഏൽപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്നും കടമയിൽ നിന്നും ഒഴിഞ്ഞു മാറുന്നവരുടെ എണ്ണവും ചെറുതല്ല. ഈ വയോജന ദിനത്തിൽ ഓരോരുത്തരുടെയും മനസ്സിൽ പുതിയൊരു വയോജന ദിനം രൂപപ്പെടുമെന്ന് പ്രത്യാശിക്കാം.

എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കാൻ 1990 ഡിസംബർ 14നാണ് ഐക്യ രാഷ്ട്ര സംഘടന തീരുമാനിച്ചത്. 1991 ഒക്ടോബർ ഒന്നിന് ആദ്യ വയോജന ദിനം ആച്ചരിച്ചുകൊണ്ട് ഈ തീരുമാനം നടപ്പാക്കി. WHO യുടെ കണക്കുകൾ പ്രകാരം 2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ എണ്ണം 100 കോടി കടക്കും എന്നാണ്. അതുകൊണ്ട് തന്നെ വയോജന സംരക്ഷണത്തിനായി പുതിയ പദ്ധതികൾ രൂപപ്പെടെണ്ടതുണ്ട്.

വയോജനങ്ങൾ ഭാരമല്ല പകരം അവർ എന്നും വഴികാട്ടികളായിരുന്നു. അതുകൊണ്ട് തന്നെ വയോജനങ്ങളുടെ സംരക്ഷണ കാര്യത്തിൽ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. നന്മയുള്ള പല കാര്യങ്ങൾക്കും ഒരുമിച്ച് നിൽക്കുന്ന നല്ല ശീലമുള്ളതാണ് നമ്മുടെ സമൂഹം. ഈ നന്മ നമ്മുടെ വയോജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ നമ്മൾ ചിന്തിച്ചു തുടങ്ങേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെയ്യാത്ത ജോലിയുടെ പേരില്‍ കൈപ്പറ്റിയത് ഒരു കോടിയോളം രൂപ ; ഡിഎന്‍ഒ യുപി സ്കൂളിലെ...

0
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്മെന്‍റിന്‍റെ...

കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ ; ആരോപണവുമായി...

0
വടകര: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ വ്യാജ'കാഫിർ'...

തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്ന അധീർ ചൗധരിയെ ശാസിച്ച് മല്ലികാർജുൻ ഖാർ

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ശക്തമായി എതിർക്കുന്ന പിസിസി അധ്യക്ഷൻ അധീർ ചൗധരിയ്‌ക്ക്...

ഷെ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ വൻ ലാഭം വാഗ്ദാനം; ഓൺലൈൻ തട്ടിപ്പിൽ 20,900 രൂപ നഷ്ടമായി

0
ക​ണ്ണൂ​ർ: ഷെ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി യു​വാ​വി​ന്റെ...