ഭാര്യയ്ക്കും മകനും ജോലി ; സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഭാര്യയ്ക്കും, മകനും ജോലി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വിവാദത്തില്‍. പാര്‍ടി നിയമനങ്ങള്‍ സി.പി.എം സമ്മേളനങ്ങളില്‍ ചര്‍ചയാവുമ്പോള്‍ കയര്‍ഫെഡില്‍നിന്നു വിരമിച്ച ഭാര്യക്കു പുനര്‍നിയമനം നല്‍കിയതിനു പിന്നാലെ മകനും നിയമനം ലഭിച്ചത് ആലപ്പുഴ ജില്ലാ സെക്രടറി ആര്‍.നാസറിനെതിരെ ആയുധമാവുന്നു. മകന്‍ ഗവ.സെര്‍വന്റ്സ് എംപ്ലോയീസ് കോ-ഓപറേറ്റീവ് ബാങ്കിലാണു നിയമനം നേടിയത്.

ഏറ്റവും ദയനീയാവസ്ഥയിലുള്ള ജീവനക്കാരുടെ ആശ്രിതര്‍ക്കാണ് ഗവ.സെര്‍വന്റ്സ് ബാങ്കില്‍ നിയനം നല്‍കിയിരുന്നത്. കെ.എസ്.ടി.എ, കെ.ജി.ഒ.എ, എന്‍.ജി.ഒ യൂനിയന്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്കു പ്രാമുഖ്യമുള്ളതാണ് ഗവ.സെര്‍വന്റ്സ് ബാങ്ക്. ഇവിടേക്കുള്ള ഒഴിവില്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ നാസറിന്റെ മകനും അപേക്ഷ നല്‍കിയിരുന്നു. പരീക്ഷയെഴുതി നിയമനം നേടുകയും ചെയ്തു.

എന്നാല്‍ മകനുള്‍പെടെ നാലുപേര്‍ക്കാണ് അവിടെ നിയമനം കിട്ടിയതെന്നും. ടെസ്റ്റ് പാസായാണു നിയമനമെന്നും. ഡിഗ്രി വിദ്യാഭ്യാസമുള്ള അവനുകിട്ടിയ ഒരു ചെറിയ ജോലി മാത്രമാണതെന്നും. അതില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ആര്‍.നാസര്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...