കെ.എം ഷാജഹാന് സിപിഎം വധഭീഷണി ; ചെയ്യാനുള്ളത് ചെയ്യും മരണത്തെ ഭയക്കുന്നില്ലെന്ന് ഷാജഹാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.എസ് അച്ചുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കെ എം ഷാജഹാന് സിപിഎം വധഭീഷണി.

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് മരണപ്പെട്ടതിന് ശേഷം നിരവധി ആളുകള്‍ എന്റെ ജീവനെ സംബന്ധിച്ചുള്ള ആശങ്കയുമായി വിളിക്കുന്നുണ്ട്. അവരോടെല്ലാം ഒന്നേ പറയാനുള്ളു, ആരൊക്കെ എന്തൊക്കെ ഭീഷണി മുഴക്കിയാലും ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടില്ല. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്  തനിക്ക് വന്ന വധഭീഷണികളെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും ഡിജിപിക്കും മറ്റ് വേണ്ടപ്പെട്ടവര്‍ക്കും ഒരു പരാതി നല്‍കിയിരിന്നു. അതില്‍ ഇതുവരെ നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല അത് ഇതുവരെ അനക്കിയിട്ട് പോലും ഇല്ല – ഷാജഹാന്‍ പറയുന്നു.

കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം വഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ്കാരനായ താന്‍ കൊല്ലപ്പെടും എന്ന് പറയുന്നത് തന്നെ സിപിഎം പാര്‍ട്ടി നേരിടുന്ന ജീര്‍ണ്ണതയെയാണ് വ്യക്തമാക്കുന്നത്. എന്നെ കൊല്ലുമോ ഇല്ലയോ എന്ന ആശങ്ക തനിക്കില്ല. അതുകൊണ്ട് ഒരിഞ്ച് പോലും ഇപ്പോള്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടു പോകില്ല. ഇന്നലെ വരെ എങ്ങനെയാണോ ഞാന്‍ ജീവിച്ചത് അതുപോലെ നാളെയും ജീവിക്കും. ഇത്രയും കാലം ജീവിച്ചിരിക്കും എന്ന് ആര്‍ക്കും ഉറപ്പ് പറയാനൊന്നും ആവില്ലല്ലോയെന്ന്  ഷാജഹാന്‍ പറഞ്ഞു. ജീവിച്ചിരിക്കുന്നത് വരെ അഴിമതിക്കും അനീതിക്കും എതിരെ പോരാടിക്കൊണ്ടിരിക്കും.

തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടെന്നും തന്നെ അന്യായമായി തടവില്‍ ഇട്ട സമയത്തെ അനുഭവം ചൂണ്ടിക്കാട്ടി ഷാജഹാന്‍ പറഞ്ഞു. കേരളത്തിലെ പൊതു സമൂഹം ഒറ്റക്കെട്ടായി തന്റെ  അമ്മയുടെ പിന്നില്‍ അണിനിരന്നത് കൊണ്ടാണ് 8 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പുറത്ത് വിടേണ്ടി വന്നത് എന്ന് ഷാജഹാന്‍ പറഞ്ഞു. ഇന്ന് പൊതുസമൂഹത്തില്‍ ഒരു വിഭാഗത്തിന്റെ  വലിയ തോതിലുള്ള പിന്തുണ തനിക്കുണ്ട്. അതു കൊണ്ട് ജീവിച്ചിരിക്കുന്നത് വരെ അഴിമതിക്കും അനീതിക്കും എതിരായുള്ള പോരാട്ടങ്ങള്‍ തുടരും. തന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ നല്‍കുന്ന നല്‍കുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും ഷാജഹാന്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...