കോയിപ്രം പഞ്ചായത്തിൽ ബ്രാഞ്ച് സമ്മേളനം കഴിഞ്ഞും പിരിവ് ; ചോദ്യം ചെയ്ത തൊഴിലാളിക്ക്‌ മര്‍ദ്ദനം 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം പഞ്ചായത്തിൽ ബ്രാഞ്ച് സമ്മേളനം കഴിഞ്ഞും പിരിവിനായി തടി ബിസിനസ്സ് നടത്തുന്ന വെണ്ണിക്കുളം സ്വദേശി ഹബീബിൻ്റെ ഡിപ്പോയില്‍ എത്തിയ സി.പി.എം പ്രാദേശിക നേതാവ് ജീവനക്കാരനെ മർദ്ദിച്ചു. സ്ഥിരമായി പിരിവിനെത്തുന്ന പ്രാദേശിക നേതാവിനെ തൊഴിലാളി ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം. കോയിപ്രം പഞ്ചായത്തിൽ ഐരാക്കാവിലെ സി.പി.എം പ്രാദേശിക നേതാവ് ജെയ്സൻ ജോസാണ്  ബ്രാഞ്ച് സമ്മേളനം കഴിഞ്ഞും പിരിവിനായി തടി ഡിപ്പോയിൽഎത്തിയത്.

ഐരാക്കാവിലെ സമ്മേളനം കഴിഞ്ഞ 19 ന് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ സമ്മേളനത്തിൻ്റെ പേരിൽ അയ്യായിരം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. തടി കയറ്റിവന്ന വണ്ടി തടയുകയും തൊഴിലാളികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതു സംബന്ധിച്ച് ഹബീബ് കോയിപ്രം പോലീസില്‍ പരാതി നൽകി. ഇയാൾ സ്ഥിരമായി പലരേയും ഭീഷണി പ്പെടുത്തി പണം വാങ്ങാറുണ്ടെന്ന് നട്ടുകാരും പറയുന്നു. ചോദിക്കുന്ന പൈസ തന്നില്ലെങ്കിൽ കച്ചവടം നടത്തിക്കില്ലെന്നും ഭീഷണിപ്പെടുത്തി.

അടി കിട്ടിയ തൊഴിലാളിയും ഇടതുപക്ഷതൊഴിലാളി സംഘടനിയില്‍ പെട്ടയാളാണ്. ഇതു സംബന്ധിച്ച് ഹബീബ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇയാൾ തടിഡിപ്പോയില്‍ കയറി റസിപ്റ്റ് കൊടുക്കാതെ പൈസ വാങ്ങിയിരുന്നു. നിലവിൽ ഇയാൾ ഡി.വൈ.എഫ്.ഐ പുല്ലാട് മേഘലാ കമ്മിറ്റി ട്രഷറർ കൂടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...