സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മര്‍ദനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കാരന്തൂരിന് സമീപം ഒളായിതാഴത്ത് സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മര്‍ദനം. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഏറങ്ങാട്ട് വീട്ടില്‍ സദാനന്ദനാണ് മര്‍ദനമേറ്റത്. വീട് കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന പോലീസിനെ അറിയിച്ചതിനാണ് മര്‍ദനം. ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നത് പ്രദേശവാസികൂടിയായ സദാനന്ദന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. അതില്‍ പ്രകോപിതരായ സംഘം സദാനന്ദനെ മര്‍ദിക്കുകയും വീട് ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പുറത്ത് വന്നു.

ഈ വീട് ലഹരികേന്ദ്രമാണെന്ന് നാട്ടുകാര്‍ക്കൊക്കെയറിയാമെന്നും  പോലീസില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നും സദാനന്ദന്‍ പറയുന്നു. പോലീസ് എത്തി വീട് റെയ്ഡ് ചെയ്തത് താന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് തന്നെ വഴിയില്‍ തടഞ്ഞ് അക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് തന്നെ പോലീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയോടെ ഈ വീട്ടിലെ ആളുകള്‍ വീട്ടിലേക്ക് കയറി വന്ന് ആക്രമിക്കുകയായിരുന്നു – അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...