നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് , സിപിഎം പിരിമുറുക്കത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരേ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടയില്‍ നിര്‍ണായക സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയുടെയും ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും തെരുവില്‍ പ്രതിഷേധം കനപ്പിക്കവേ അങ്ങേയറ്റത്തെ പിരിമുറുക്കത്തിലാണ് സി.പി.എം. സംസ്ഥാന നേതൃത്വം.

ഇന്നു രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുള്‍പ്പെടെയുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. പരാതികളുണ്ടാകുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത വരുത്തുന്നതിനായി ചോദ്യം ചെയ്യുക സ്വാഭാവികമായ നടപടിക്രമമാണെന്നാണ് സി.പി.എം. വിലയിരുത്തല്‍. മന്ത്രിക്കെതിരേ നിലവില്‍ ഏതെങ്കിലും തരത്തിലുള്ള കേസ് ഉണ്ടായിട്ടില്ലെന്നിരിക്കെ യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും സി.പി.എം കേന്ദ്രങ്ങള്‍ പറയുന്നു.

ഇതിനെ മറികടക്കുന്നതിനുള്ള രാഷ്ട്രീയതന്ത്രങ്ങളാകും യോഗം ഇന്നു ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ മുന്നണിക്കകത്ത് മറ്റ് അസ്വാരസ്യങ്ങളൊന്നും പ്രത്യക്ഷത്തില്‍ ഉടലെടുത്തിട്ടില്ല. എന്നാല്‍ ഇത് സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമെന്ന നിലയ്ക്ക് അകലം പാലിച്ചുനില്‍ക്കുകയാണ് ഘടകകക്ഷികള്‍. ഇന്നലെയാണ് സി.പി.ഐ പരസ്യമായ അഭിപ്രായപ്രകടനത്തിനു തയാറായത്. ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

അത് സി.പി.എമ്മിന് വലിയ ആശ്വാസം നല്‍കുന്നുണ്ട്. സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ വൈകിട്ട് നാലിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ മുന്നണിയെന്ന നിലയില്‍ കൂട്ടായ നീക്കത്തിന് സി.പി.എം. ശ്രമിച്ചേക്കും. ജലീലിനെതിരേ പ്രത്യക്ഷത്തില്‍ ആരോപണങ്ങളില്ലെങ്കിലും പരാതിക്കുമേലുള്ള ചോദ്യംചെയ്യലിന് അദ്ദേഹം കൈക്കൊണ്ട രീതികള്‍ വിനയായി മാറിയെന്ന അഭിപ്രായം മുന്നണിയില്‍ പലര്‍ക്കുമുണ്ട്.

രഹസ്യാത്മകത വരുത്താന്‍ ശ്രമിക്കുക വഴി എന്തോ ഒളിച്ചുവെയ്ക്കാനുണ്ടെന്ന പ്രതീതി ഉണര്‍ത്തുന്നതായി ജലീലിന്റെ നീക്കങ്ങള്‍ എന്നാണാക്ഷേപം. അതൊഴിവാക്കാമായിരുന്നുവെന്ന ചര്‍ച്ച സജീവമാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണിയെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതില്‍ പ്രാഥമികചര്‍ച്ചയും ഇന്നത്തെ മുന്നണിയോഗത്തിലുണ്ടായേക്കും. ഘടകകക്ഷികളോട് അഭിപ്രായം അറിയിക്കാന്‍ നിര്‍ദേശിക്കാനായിരിക്കും സാധ്യത. 23, 24 തീയതികളില്‍ നടക്കുന്ന സി.പി.ഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...