സ്‌കൂട്ടറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച്‌ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പര്‍ അംഗത്വം രാജി വെച്ചു

For full experience, Download our mobile application:
Get it on Google Play

വണ്ടന്മേട് : കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ ഒളിപ്പിച്ച്‌ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ സുനില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സൗമ്യ അറസ്റ്റിലായതോടെ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് നടപടി അതിനിടെ സൗമ്യയുടെ കാമുകനും വിദേശ മലയാളിയുമായ വിനോദിനെതിരെ തിരിച്ചറിയല്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു.

സൗമ്യയുമായി ആഡംബര ഹോട്ടലില്‍ തങ്ങി പദ്ധതി തയ്യാറാക്കി, മയക്കുമരുന്നും നല്‍കിയ ശേഷം വിനോദ് തിരികെ ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പോലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായ സൗമ്യയുടെ ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്. തുടര്‍ന്നാണ് സൗമ്യയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് രണ്ടു തവണ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സൗമ്യ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗമ്യയോടൊപ്പം അറസ്റ്റിലായ കൊല്ലം കുന്നത്തൂര്‍ മൈനാകപ്പള്ളി വേങ്ങകരയില്‍ റെഹിയാ മന്‍സില്‍ എസ്.ഷാനവാസ് (39), കൊല്ലം കോര്‍പറേഷന്‍ മുണ്ടയ്ക്കല്‍ അനിമോന്‍ മന്‍സില്‍ എസ്.ഷെഫിന്‍ഷാ (24) എന്നിവരെ റിമാന്‍ഡ് ചെയ്ത് പീരുമേട് ജയിലിലേക്ക് അയച്ചു. സൗമ്യ കോട്ടയം വനിതാ ജയിലിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...