Friday, March 29, 2024 5:53 pm

വെട്ടി നിരത്തും – കൂട്ടത്തില്‍ പിണറായിയുടെ ഇഷ്ടക്കാരും ; സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഗതി ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മൂന്നര പതിറ്റാണ്ടിന് ശേഷം കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പല പ്രമുഖരുടെയും തല ഉരുളും. ആറു പതിറ്റാണ്ടിന് ശേഷം വി.എസ് അച്യുതാനന്ദന്‍ ഇല്ലാത്ത പാര്‍ട്ടി സമ്മേളനമെന്ന പ്രത്യേകതയും കൊച്ചിയിലെ സമ്മേളനത്തിനുണ്ടാകും. 1985 ല്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തിന് ശേഷമാണ് എം.വി രാഘവനെ പാര്‍ട്ടി പുറത്താക്കിയത്. 36 വര്‍ഷത്തിന് ശേഷം വീണ്ടും കൊച്ചിയില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ പിണറായി വിജയന് പാര്‍ട്ടിയിലുള്ള ആധിപത്യം സമ്പൂര്‍ണമാകും. ഒറ്റതിരിഞ്ഞുള്ള എതിര്‍ ശബ്ദങ്ങള്‍ സമ്മേളനത്തോടെ പൂര്‍ണമായും ഇല്ലാതാകും. തോമസ് ഐസക്ക്, കെ.കെ. ഷൈലജ, പി.ജയരാജന്‍, എ.എം ഷംസീര്‍, എസ്.ശര്‍മ്മ, സി.എം ദിനേശ് മണി, യു.പ്രതിഭ, എം.സി ജോസഫൈന്‍ തുടങ്ങിയവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും. കൊച്ചി സമ്മേളനം കഴിയുന്നതോടെ അവശിഷ്ട വിഎസ് ഗ്രൂപ്പുകാരും ഇല്ലാതാകും.

Lok Sabha Elections 2024 - Kerala

തോമസ് ഐസക്കിനെ സെക്രട്ടേറിയറ്റില്‍ നിന്ന് മാത്രമല്ല സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കും. 91ലെ കോഴിക്കോട് സമ്മേളനത്തിലാണ് ഐസക്ക് സംസ്ഥാന സമിതിയിലെത്തുന്നത്. ഈ സമ്മേളനത്തില്‍ പിണറായിയുടെ പ്രധാന ടാര്‍ജറ്റ് തോമസ് ഐസക്കാണ്. തോമസ് ഐസക്ക്, കെ.കെ ഷൈലജ, പി.ജയരാജന്‍ ഉള്‍പ്പെട്ട കുറുമുന്നണി അടുത്തകാലത്തായി പാര്‍ട്ടിയില്‍ രൂപപ്പെട്ടിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും. സമ്മേളനത്തിന് ശേഷം മന്ത്രി സഭയില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്. പതിവിന് വിപരീതമായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് സംശയനിവാരണത്തിന് വിളിക്കൂ 1950 ല്‍ ; ഇതുവരെ ലഭിച്ചത് 145 കോളുകള്‍

0
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം....

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം ; 40ലധികം പേര്‍ കൊല്ലപ്പെട്ടു

0
ഡമസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40-ലധികം...

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

0
ന‍ൃൂഡൽഹി : 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക...

പത്രിക സമര്‍പ്പണം : സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ...