മദ്യത്തിന്റെ വ്യാപനം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനു പകരം വര്‍ധിപ്പിക്കുവാനുള്ള തീരുമാനം പിന്‍വലിക്കുക

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സമൂഹത്തിലെ സര്‍വ്വതിന്മകള്‍ക്കും അടിത്തറയായി വര്‍ത്തിക്കുന്ന മദ്യത്തിന്റെ വ്യാപനം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനു പകരം അടിക്കടി വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹ മാണെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ രക്ഷാധികാരി ഫാദര്‍ ഡോ.ഏബ്രഹാം കോശി കുന്നുംപുറത്ത് പറഞ്ഞു. വീണ്ടും പുതിയ മദ്യശാലകള്‍ തുറക്കുവാനും ദേവാലയങ്ങളുടെയും വിദ്യാലങ്ങളുടെയും ദൂരപരിധി കുറയ്ക്കുവാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യ വിരുദ്ധ ജനകീയ മുന്നണി താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ അടിയന്തരമായി ഓണ്‍ലൈനില്‍ കൂടി യ ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഇത് സാമൂഹ്യ സുരക്ഷയുടെ അടിത്തറ തകര്‍ക്കുന്ന പ്രവണതയാണെന്നും, അതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ റെവ.ഡോ.ടി.ടി സക്കറിയ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് കണ്‍വീനര്‍ കെ.ബിമല്‍ജി, രാജന്‍ കൈപ്പള്ളില്‍, ഡേവിഡ് ചാക്കോ, ജേക്കബ് മാത്യു, ഫാ.രാജന്‍ വര്‍ഗീസ്, ജെയ്സ് പാണ്ടനാട് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...