ദളിത് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ബലാത്സംഗത്തിനിരയാക്കിയ ശേഷം കിണറ്റില്‍ തള്ളി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : 21 കാരിയായ ദളിത് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ബലാത്സംഗത്തിനിരയാക്കിയ ശേഷം കിണറ്റില്‍ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി മുസാഫര്‍ അന്‍സാരി പിടിയിലായി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ചയാണ് ഇരുപത്തിയൊന്നുകാരിയായ ദളിത് യുവതി പീഡനത്തിനിരയായത്. ജാര്‍ഖണ്ഡിലെ ദോംചഞ്ച് പ്രദേശത്താണ് സംഭവം. വീട്ടില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം കിണറ്റില്‍ തള്ളുകയായിരുന്നു.

കേസിലെ പ്രതിയായ അന്‍സാരിയാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ രണ്ട് സുഹൃത്തുകളും യുവതിയെ പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും, സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ തെളിവായി ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കിണറില്‍ നിന്നും കരച്ചില്‍ കേട്ട് അവിടെ എത്തിയ നാട്ടുകാര്‍ യുവതിയെ പുറത്തെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...