പട്ടികജാതിക്കാരനായ സി.പി.ഐ എം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കളമശേരി : പട്ടികജാതിക്കാരനായ സി.പി.ഐ എം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ആലങ്ങാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ കരുമല്ലൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ വരുന്ന സി.പി.ഐ എം തോപ്പ് ബ്രാഞ്ച് സെക്രട്ടറി ഉദയന്‍ ടി.വി യെയാണ് മറ്റൊരു ബ്രാഞ്ചിലെ പാര്‍ട്ടി മെബര്‍ സിജു സി.എ വീട്ടില്‍ കയറി ഭിഷണിപെടുത്തിയത്. ആലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഉദയന്‍ പരാതി നല്‍കി.

തുടര്‍ച്ചയായി രണ്ട് പ്രാവശ്യം തോപ്പ് ബ്രാഞ്ച് സെക്രട്ടറിയായി പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഉദയന്‍ ടി.വി യാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് തോപ്പ് ബാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് മറ്റൊരു ബ്രാഞ്ചിലെ പാര്‍ട്ടി മെബറായ സിജു സി.എ വീട്ടില്‍ കയറി ഭീഷണിമുഴക്കിയത്. പുലയനും പറയനും ഇനി പാര്‍ട്ടി സ്ഥാനത്തേക്ക് മത്സരിച്ചാല്‍ ഉന്മൂലനം ചെയ്യുമെന്ന് ഭീണപെടുത്തുകയും. സിജുവിന്റെ ഭാര്യയെയും മാതപിതാക്കളെയും അസഭ്യം പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു.

കരുമല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളാണ്. അടുത്ത മാസം മൂന്നിന് കരമല്ലൂര്‍ ലോക്കല്‍ സമ്മേളനം ചേരാനിരിക്കെയാണ് പാര്‍ട്ടിയിലെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ക്കെതിരെ ഭീഷണി ഉയരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...