സിപിഎമ്മിന് നാണക്കേടുണ്ടാക്കി : കോടിയേരി ബാലകൃഷ്ണനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎമ്മിന് നാണക്കേടുണ്ടാക്കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു. തെരഞ്ഞെടുപ്പ് കൈപ്പാടകലെയെത്തിയ സമയത്ത് കോടിയേരിയെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തേണ്ടയെന്ന പാര്‍ട്ടി തീരുമാനത്തിലും അണികള്‍ക്ക് പ്രതിഷേധമുണ്ട്.

ബിനീഷ് വിഷയത്തില്‍ സെക്രട്ടറി മാറി നിന്നാല്‍ കുറ്റം സമ്മതിച്ചതിനു തുല്യമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനാലാണ് സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍, ഇത് അപ്പാടെ വിഴുങ്ങാന്‍ അണികള്‍ തയാറല്ല.

ബിനീഷ് കോടിയേരിക്ക് എതിരായ ഇ ഡി അന്വേഷണം വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച ചെയ്തിരുന്നു. കേസില്‍ താന്‍ ഒരിക്കലും ഇടപെടില്ലെന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഇതിനായി ദുരുപയോഗം ചെയ്യില്ലെന്നുമാണ് കോടിയേരി യോഗത്തില്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ കേസ് പ്രതിപക്ഷം രാഷ്ട്രീയ പ്രചരണായുധമായി ഉപയോഗിക്കും. അതിനാല്‍, പ്രതിരോധിക്കാന്‍ ശക്തമായ രാഷ്ട്രീയ പ്രചരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും ബിനീഷ് വിഷയം ഉയര്‍ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...