സി.പി.എം മാതൃകയിൽ കോൺഗ്രസിലും ലെവി ; എല്ലാ ജനപ്രതിനിധികളും ലെവി നല്‍കേണ്ടി വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.എം മാതൃകയിൽ കോൺഗ്രസിലും ലെവി വരുന്നു. എം.പിമാർ എം.എൽ.എമാർ ഉൾപ്പടെ എല്ലാ ജനപ്രതിനിധികളും പാർട്ടിക്ക് നിശ്ചിതഫണ്ട് കൊടുക്കാനാണ് തീരുമാനം. എത്രയാണ് ഫണ്ട് നൽകേണ്ടതെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. ഫണ്ട് പിരിവിന് കൃത്യമായ മാനദണ്ഡമില്ലാത്തത് പലപ്പോഴും പ്രവർത്തനത്തിൽ ബുദ്ധിമുട്ടാകുന്നുവെന്ന തിരിച്ചറിവിലാണ് സി.പി.എം മാതൃക പിന്തുടാൻ കെ.പി.സി.സിയുടെ പുതിയ നേതൃത്വം തീരുമാനിച്ചത്.

താഴേത്തട്ടിൽ രൂപീകരിക്കുന്ന കോൺഗ്രസ് യുണിറ്റ് കമ്മിറ്റികൾ വഴി ഫണ്ട് സ്വരൂപിക്കാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ജനപ്രതിനിധികളിൽ നിന്നുള്ള ലെവി. നിലവിൽ കോൺഗ്രസിന്റ എംപിമാർ പാർലമെന്ററി പാർട്ടിക്ക് മാസം 2000 രൂപയും എ.ഐ.സി.സിക്ക് വർഷം 50,000 രൂപയും നൽകുന്നുണ്ട്. ഇതിൽ വലിയ കുടിശക പല എം.പിമാരും വരുത്താറുമുണ്ട്. എം.എൽ.എമാർ മാസം ചെറിയ തുക പാർലമെന്ററി പാർട്ടിക്ക് നൽകും. എന്നാൽ കെ.പി.സി.സിക്ക് ഒരു ഫണ്ടും നിലവിൽ നൽകുന്നില്ല. ഇവരിൽ നിന്ന് ലെവി പിരിക്കാനാണ് തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്

എന്നാൽ എത്രയാണ് പിരിക്കേണ്ടതെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ നിന്നും  ലെവി പിരിക്കും. പഞ്ചായത്ത് അംഗം മുതൽ നഗരസഭാംഗങ്ങൾക്ക് വരെ പ്രത്യേകം തുക നിശ്ചയിച്ച് നൽകും.  ഓരോ ഡി.സി.സികൾക്കും പ്രത്യേകം തുക നിശ്ചയിക്കാം. ജില്ലാകോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനത്തിനും ഇതിലൊരുവിഹിതം ഉപയോഗിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...