Thursday, May 2, 2024 7:21 am

സിപിഎമ്മിന് ദേശീയ പാര്‍ട്ടി എന്ന അംഗീകാരം നഷ്ടമായി ; ചിഹ്നവും നഷ്ടമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മികച്ച വിജയം നേടിയെങ്കിലും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ട് സിപിഎം. തെരഞ്ഞെടുപ്പില്‍ ബംഗാളിലെ കനത്ത തോല്‍വിയാണ് കാരണം. ദേശീയപാര്‍ട്ടി എന്ന പദവി നഷ്ടപ്പെടുന്നത് സംബന്ധിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞകൊല്ലം തന്നെ സിപിഐയ്ക്ക് നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടിക്ക് ദേശീയ സ്വഭാവം ഉള്ളതിനാല്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പു വരെ പദവി നിലനിര്‍ത്തണമെന്ന് കമ്മീഷനോട് സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്‍സിപിക്കും ബി.എസ്.പി  ക്കും കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ദേശീയ പദവി നഷ്ടപ്പെട്ടിരുന്നു.

ബംഗാളിലെ സംപൂജ്യം കൊണ്ട് സിപിഎം ദേശീയ പാര്‍ട്ടിയല്ലാതാകും. ദേശീയപദവി പോയാല്‍ പല ആനുകൂല്യങ്ങളും അധികാരങ്ങളും അവകാശങ്ങളും പദവികളും പോകും. ദേശീയതലത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും പോകും. സംസ്ഥാനങ്ങളില്‍ സ്വതന്ത്രരുടെ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും

ലോക്‌സഭയില്‍ 2% സീറ്റ് (11 എണ്ണം) നേടുക, നാല് സംസ്ഥാനങ്ങളില്‍ 6% വോട്ട് കൂടാതെ 4 ലോകസഭ സീറ്റ് നേടുക, നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി. 8% വോട്ട് നാല് സംസ്ഥാനങ്ങളില്‍ കിട്ടുക. എന്നിവയാണ് ഇന്ത്യയില്‍ ദേശീയപാര്‍ട്ടി പദവി ലഭിക്കാനുള്ള പ്രധാന നിബന്ധനകള്‍. ലോക്‌സഭയില്‍ 3 സീറ്റ് മാത്രമേ ഉള്ളു അതുകൊണ്ട് ഒന്നും രണ്ടും നിബന്ധനകളില്‍ പെടുന്നില്ല. കേരളം, ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എല്ലാം 8% താഴെയുള്ളു വോട്ട് ശതമാനം, അതുകൊണ്ട് നിബന്ധന നാല് ബാധകമല്ല.

കേരളം, തമിഴ്‌നാട്, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പദവി ഉള്ളതുകൊണ്ട് മാത്രമാണ് 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം പദവി പോകാതെ രക്ഷപെട്ടു നിന്നത്. ബംഗാള്‍ ഇലക്ഷനില്‍ പൂജ്യമായതോടുകൂടി അവിടുത്തെ സംസ്ഥാന പദവി പോയി. താമസിയാതെ ദേശീയ പദവിയും പോകും.

1996 ലും അന്നുള്ള നിയമം അനിസരിച്ച്‌ സിപിഎമ്മിന് ദേശീയ പദവി നഷ്ടപ്പെടേണ്ടതായിരുന്നു. പ്രധാനമന്ത്രി വാജ്‌പേയി നിയമത്തില്‍ ഇളവു നല്‍കുകയായിരുന്നു. മാറ്റം വരുത്തിയ നിബന്ധനകള്‍ പ്രകാരവും ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടിയായി സിപിഎം മാറും. 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഒരു സീറ്റും നേടാതെ സംസ്ഥാന പദവി നഷ്ടപ്പെട്ടപ്പോഴും ദേശീയ പദവി പോകേണ്ടതായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും

0
ന്യൂഡൽഹി: എസ്എന്‍സി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം കേൾക്കാനായി സുപ്രീം...

സിസിടിവി പരിശോധിക്കണമെന്ന യദുവിന്റെ ആവശ്യം ; ദുരൂഹത ഉണ്ടെന്ന് പോലീസ്

0
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുളള തർക്കത്തിൽ...

തിരുവാലൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവം ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

0
കൊച്ചി: എറണാകുളം തിരുവാലൂരിൽ ഇരുപതുകാരനായ അഭിജിത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി...

കനത്ത ചൂട് ; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

0
കൊച്ചി: കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം. ഏക്കറുകണക്കിന്...