സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റിലായത്. ഒരു കോടി രൂപ ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്.

സിനിമ നിര്‍മ്മിക്കാമെന്ന പേരിലാണ് ശ്രീവത്സം ഗ്രൂപ്പുമായി നിന്നും ഇയാള്‍ സാമ്പത്തിക ഇടപാട് നടത്തിയത്. പല തവണ ബന്ധപ്പെട്ടിട്ടും വിവരമൊന്നും നല്‍കാന്‍ ശ്രീകുമാര്‍ മേനോന്‍ തയ്യാറായില്ല. ശ്രീവത്സം ഗ്രൂപ്പ്‌ ഇതൊടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി അപേക്ഷ തള്ളി. ഇതോടെയാണ് അറസ്റ്റുണ്ടായത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലുള്ള ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒടിയന്‍ എന്ന ചിത്രത്തിന് പുറമെ നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. നേരത്തേ നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ 2019 ല്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ പരാതി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...