ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വിറ്റാല്‍ കര്‍ശന നടപടി ; കാലി സിലിണ്ടറും മടക്കി നൽകണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓക്സിജൻ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി സർക്കാർ. കരിഞ്ചന്തയില്‍ ഓക്സിജൻ സിലിണ്ടർ വിൽപ്പന, കണക്കിൽപ്പെടാതെയുള്ള വിൽപ്പന, വിലകൂട്ടി വിൽപ്പന എന്നിവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി.

നിറ‍ഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവെയ്ക്കാൻ അനുവദിക്കില്ല. ഉപയോഗിച്ചശേഷം സിലിണ്ടറുകൾ വേഗം മടക്കി നൽകണം. പുഴ്ത്തിവെയ്ക്കാനോ കൃത്രിമ ക്ഷാമം ഉണ്ടാക്കാനോ അനുവദിക്കില്ല. നൈട്രജൻ, ഹീലിയം സിലിണ്ടറുകൾ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കു കൈമാറണം. ഇതിനെ മെഡിക്കൽ ഉപയോഗത്തിനായി പരിവർത്തനം ചെയ്യും.

സിലിണ്ടറുകൾ സപ്ലൈ ചെയ്യുന്നവരും ഉപയോഗിക്കുന്ന സ്ഥാപനങ്ങളും ഓക്സിജന്റെ സ്റ്റോക്ക് സർക്കാരിനെ കൃത്യമായി അറിയിക്കണം. കളക്ടർമാർ നിയോഗിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ ഓക്സിജൻ സംഭരണ കേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും. മെഡിക്കൽ ഓക്സിജൻ നീക്കത്തിന് ഗ്രീൻ കോറിഡോർ സംവിധാനമൊരുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...