CPMൽ വിഭാഗീയത ; പാർട്ടി പരിപാടിയിൽ ശിവൻകുട്ടിയെ ക്ഷണിച്ചില്ല : എം.വി. ഗോവിന്ദനു മുന്നിൽ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ജില്ലയിലെ സി.പി.എം. നേതൃത്വത്തിൽ മറനീക്കി വിഭാഗീയത. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ ചേരിതിരിവാണ് ഇപ്പോൾ പരസ്യമായി പ്രകടമാകുന്നത്. മുൻ മന്ത്രിയും തലസ്ഥാനത്തെ മുതിർന്ന നേതാവുമായ വി. ശിവൻകുട്ടി സംസ്ഥാനനേതൃത്വത്തിനു മുന്നിൽ പരാതിയുമായി എത്തുംവരെയായി കാര്യങ്ങൾ. സി.പി.എം. കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വിഴിഞ്ഞത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിലാണ് വി. ശിവൻകുട്ടി കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയത്. വിഴിഞ്ഞം തുറമുഖ വിഷയത്തിൽ നടന്ന പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്തത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനായിരുന്നു.

ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ., കേന്ദ്രകമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ, ടി.എൻ. സീമ തുടങ്ങിയ നേതാക്കളെല്ലാം ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ, കോവളം ഏരിയാ കമ്മിറ്റി ശിവൻകുട്ടിയെ ഇക്കാര്യം അറിയിച്ചില്ല. എം.വി. ഗോവിന്ദനെ ഫോണിൽ വിളിച്ച് ശിവൻകുട്ടി പരാതിയും അറിയിച്ചു. പരാതിയുണ്ടെങ്കിൽ പരിപാടി മാറ്റിവെക്കാമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തിൽ ശിവൻകുട്ടി പ്രകടിപ്പിച്ചത്. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിലും ശിവൻകുട്ടി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു വി. ജോയിയെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കിയത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ആ യോഗത്തിൽനിന്ന് ശിവൻകുട്ടി വിട്ടുനിൽക്കുകയും ചെയ്തു.

ഇതിനിടെയാണ് തിരുവനന്തപുരം കോർപ്പറേഷൻ അവിശ്വാസപ്രമേയ വിഷയത്തിൽ ജില്ലാ സെക്രട്ടറിയും ശിവൻകുട്ടിയും ഭിന്ന അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ബി.ജെ.പി. ഭരണസമിതിയെ എതിർക്കാൻ കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ പിന്താങ്ങുന്നതിൽ തെറ്റില്ലെന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്. ഇതിനുപിന്നാലെ അത്തരമൊരു നിലപാടോ തീരുമാനമോ പാർട്ടിക്ക് ഇല്ലെന്നും സംസ്ഥാനനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ജില്ലാ സെക്രട്ടറി വി. ജോയി വ്യക്തമാക്കി. ഇത്തരം ഭിന്നിപ്പ് തുടരുന്നതിനിടെയാണ് വിഴിഞ്ഞം പ്രതിരോധസംഗമത്തിൽനിന്നും ശിവൻകുട്ടി ഒഴിവാക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലയിലെ ഏരിയാ കമ്മിറ്റികളെല്ലാം സംസ്ഥാന നേതൃത്വത്തിനെതിരേ രംഗത്തുവന്നിരുന്നു.

പിന്നാലെയാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുയർന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻപോയ വി. ജോയിക്കുപകരം എ.എ. റഹീമിന് ജില്ലാ സെക്രട്ടറിയുടെ താത്‌കാലിക ചുമതല നൽകിയിരുന്നു. വി. ജോയിയെ തിരികെ സെക്രട്ടറിയാക്കുന്നതിലാണ് ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ, പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ വി. ജോയി വീണ്ടും അതേസ്ഥാനത്ത് എത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...