റാന്നി : സിപിഎം അയിരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായിരുന്ന സുരേഷ് കുഴിവേലിയും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. റാന്നിയിലെ വിജയ യാത്ര സ്വീകരണ സമ്മേളന വേദിയില്‍വെച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നും അംഗത്വം സ്വീകരിച്ചു.
സിപിഎം അയിരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഇടപ്പാവൂര്‍ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ജി പ്രസന്നന്‍ നായരും ബിജെപിയിലെത്തി. കര്‍ഷക സംഘം നേതാവ് ടിജെ ജോസഫ് തടിത്തറയില്‍, ബിനു മാത്യു തുടങ്ങി നിരവധി ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ റാന്നിയിലെ സമ്മേളന വേദിയില്‍വെച്ച് ബിജെപി അംഗങ്ങളായി. പെരുനാട് ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ ജിജു ശ്രീധര്‍, കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി വര്‍ഗീസ് തോമസ് ഇടക്കടവില്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.