പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കളെ വിലക്കിയ ഉത്തരവിനെതിരെ സിപിഎം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പഴനി മുരുകന്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ചിന്റെ ഉത്തരവ് ഞെട്ടിക്കുന്നതാണ്. വിവിധ മതത്തിലുള്ളവര്‍ മറ്റ് ആരാധനാലയങ്ങളിലും പോകുന്നതാണ് തമിഴ് നാട്ടിലെ രീതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു.

ആരാധനാലയങ്ങളുടെ മറവില്‍ ധ്രുവീകരണത്തിനുള്ള ബിജെപി ശ്രമം തിരിച്ചറിയണമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. പഴനി ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂ എന്ന നോട്ടീസ് ബോര്‍ഡ് തിരികെ വെക്കാന്‍ ഹൈക്കോടതിയുടെ മധുര ബെഞ്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. അറ്റകുറ്റപ്പണിക്കിടെ ഈ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. അതിനിടെ ചില അഹിന്ദുക്കള്‍ ക്ഷേത്രപരിസരത്ത് കയറാന്‍ ശ്രമിച്ചതില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കത്തിനി പിന്നാലെയുണ്ടായ പരാതിയിലാണ് ഈ നോട്ടീസ് തിരികെ വെക്കണം എന്ന ഉത്തരവ് മധുര ബെഞ്ച് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് ഇപ്പോള്‍ സിപിഎം തമിഴ്‌നാട് ഘടകം ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...