സി.പി.എം പഴവങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജണ്ടായിക്കിലെ വാതക ശ്മശാനത്തിന്റെ മുൻപിൽ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ജണ്ടായിക്കിലെ വാതക ശ്മശാനത്തിന്‍റെ പ്രവർത്തനങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക, മൃതദേഹങ്ങൾ സംസ്കരിക്കുന്ന സമയത്ത് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരൻ്റെ സാന്നിധ്യം ഉറപ്പാക്കുക, പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം പഴവങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്മശാനത്തിന്റെ മുൻപിൽ ധർണ നടത്തി. കഴിഞ്ഞ ദിവസം മൃതദേഹം സംസ്കരിക്കുന്ന സമയത്ത് തീ പടർന്ന് മൂന്ന് പേർക്ക് അപകടമുണ്ടായത് ഏറ്റവും ഒടുവിലത്തെ സംഭവമാണ്.

അടുത്തിടെയാണ് ഇവിടെ പ്രവർത്തിക്കുന്ന ജനറേറ്ററിലെ ബാറ്ററി തകരാറിലായി മൃതദേഹം സംസ്ക്കരിക്കുന്ന സമയത്ത് രൂക്ഷമായ ദുർഗന്ധമുണ്ടായത്. സി.പി.എം. നേതൃത്വത്തിൽ നാട്ടുകാർ സമരവുമായി രംഗത്ത് വന്നതോടെയാണ് ഇത് പരിഹരിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് എൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. കെ.കെ സുരേന്ദ്രൻ, ഷൈനി രാജീവ്, അജിത്ത് ഏണസ്റ്റ്, ജേക്കബ് മാത്യു, വി. ആർ സദാശിവൻ, വി. എൻ സതീശൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...