മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത സംഭവം ; കേസിന് കാരണം സര്‍ക്കാര്‍ വിമര്‍ശനം അല്ല ; ന്യായീകരിച്ച് കാനത്തിന് പിന്നാലെ കാരാട്ടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടല്ല മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തത്. വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കാം നടപടിയെന്നും കാരാട്ട് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടാണുള്ളതെന്നും കാരാട്ട് പ്രതികരിച്ചു.

അതേസമയം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസ് എടുത്തതിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. പരാതിക്കാരന്‍ നല്‍കിയ പരാതിയില്‍ പേരുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് സാധാരണമാണ്. അതു പോലീസ് ആണെങ്കിലും മാധ്യമപ്രവര്‍ത്തകരാണെങ്കിലും കേസ് എടുക്കുമെന്നും കാനം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...