സിപിഎം പേരാമ്പ്ര ലോക്കല്‍ സെക്രട്ടറി റേഷന്‍ കടയിലും രാഷ്ട്രീയം കളിക്കുന്നു ; ശബ്ദ രേഖ പുറത്തുവിട്ട് ടി. സിദ്ദീഖ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊറോണയുടെ പശ്ചാത്തലത്തില്‍ നടത്തുന്ന സൗജന്യ റേഷന്‍ വിതരണം സിപിഎം പാര്‍ട്ടി പരിപാടിയാക്കി മാറ്റുന്നുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. മറ്റുപാര്‍ട്ടിക്കാര്‍ക്ക് ഗോളടിക്കാന്‍ അവസരം നല്‍കരുതെന്ന് പറയുന്ന സിപിഎം പേരാമ്പ്ര ലോക്കല്‍ സെക്രട്ടറിയുടേതെന്ന ഫോണ്‍ സന്ദേശം കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ് പുറത്തുവിട്ടു. സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കാര്‍ഡുകള്‍ സ്വരൂപിച്ച്‌ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ഒന്നിച്ചു വാങ്ങി വീടുകളില്‍ വിതരണം ചെയ്യുന്നു. ഇതൊരു പാര്‍ട്ടി പരിപാടിയായിട്ടാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. വ്യാപകമായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അട്ടിമറി നടത്തിയിരിക്കുകയാണെന്നും ടി.സിദ്ദീഖ് ആരോപിച്ചു.

ഇതുസംബന്ധിച്ച  സിപിഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പ്രമോദിന്റെ  ശബ്ദസന്ദേശം സിദ്ദീഖ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. ഇത് അട്ടിമറിക്കുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ വിതരണത്തിന് നിലവില്‍ എല്ലാപാര്‍ട്ടിക്കാരേയും ഉള്‍പ്പെടുത്തി ഒരു വോളണ്ടിയര്‍ സംവിധാനം ഉണ്ട്. അതിനെ മാത്രം ഏല്‍പ്പിച്ച്‌ കഴിഞ്ഞാല്‍ ചില പാര്‍ട്ടിക്കാര്‍ വന്നു ഗോളടിക്കുമെന്നും അതുണ്ടാകാന്‍ പാടില്ലെന്നും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കണമെന്നും സിദ്ദീഖ് പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റേഷന്‍ വിതരണത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരേയും പങ്കാളിയാക്കണമെന്നും ആവശ്യപ്പെട്ട് ടി. സിദ്ദീഖ് മുഖ്യമന്ത്രിക്കും ജില്ലാ സപ്ലൈ ഓഫീസര്‍ക്കും പരാതി നല്‍കി. അതേ സമയം തന്നെ റേഷന്‍ വിതരണത്തെചൊല്ലി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വോളണ്ടിയര്‍മാരായി എത്തുന്നവര്‍ പാര്‍ട്ടി അടയാളങ്ങളുള്ള ഡ്രസും മറ്റുംധരിച്ചാണ് എത്തുന്നതെന്നാണ് ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...