ഇറാന് നേരെ യുഎസും ഇസ്രായേലും തുടങ്ങിവെച്ച ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇറാന് നേരെ യുഎസും ഇസ്രായേലും തുടങ്ങിവെച്ച ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും യുഎന്‍ ചാര്‍ട്ടറിന്റെയും എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനവുമാണ് ആക്രമണമെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചകള്‍ അവഗണിച്ചാണ് യുഎസും ഇസ്രായേലും ഇപ്പോള്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഈ ചര്‍ച്ചകളില്‍ അവര്‍ക്ക് ഒരു ആത്മാര്‍ഥതയുമുണ്ടായിരുന്നില്ലെന്ന് ആക്രമണത്തില്‍ നിന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

പരമാധികാര രാഷ്ട്രങ്ങളെ തന്നിഷ്ടപ്രകാരം ആക്രമിക്കുന്ന യുദ്ധക്കൊതിയുള്ള രാജ്യമായി യുഎസ് മാറിയിരിക്കുന്നു. വെനസ്വേലക്കെതിരായ ആക്രമണത്തിനും ക്യൂബക്ക് നേരെയുള്ള ഭീഷണികള്‍ക്കും പിന്നാലെയാണ് ഇപ്പോള്‍ ഇറാന് നേരെയുള്ള ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന് നേരെയുള്ള ആക്രമണം. സൗഹൃദരാഷ്ട്രമായ ഇറാന് നേരെയുള്ള ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും എത്രയും വേഗം വെടിനിര്‍ത്തലിലെത്താന്‍ ആവശ്യപ്പെടുകയും വേണം -സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...