Sunday, April 20, 2025 7:20 am

ഇനി സൈബര്‍ പ്രതിരോധം തീര്‍ക്കാന്‍ സൈന്യമില്ല ; പോരാളി ഷാജിയുമായി സിപിഎം അടിച്ചു പിരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : ന​വ​മാ​ധ്യ​ങ്ങ​ളി​ല്‍ സി​പി​എ​മ്മി​ന്റെ സൈ​ബ​ര്‍ സേ​ന​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പോ​രാ​ളി ഷാ​ജി ഫേസ്ബു​ക്ക് പേ​ജു​മാ​യി സി​പി​എം നേ​തൃ​ത്വം അ​ടി​ച്ചു​പി​രി​ഞ്ഞു. ഡി​വൈ​എ​ഫ്‌ഐ നേ​താ​വ് എ.​എ. റഹീമിനെ രൂ​ക്ഷ​ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ക്കു​ക​യും കെ.​കെ. ശൈ​ല​ജ​യെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്നു ത​ഴ​ഞ്ഞ​തി​നെ​തി​രെ പോ​സ്റ്റു​ക​ളി​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പോ​രാ​ളി ഷാ​ജി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി പാ​ര്‍​ട്ടി നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യ​ത്.

നേ​ര​ത്തെ സി​പി​എ​മ്മി​ന്റെ അ​നൗ​ദ്യോ​ഗി​ക സൈ​ബ​ര്‍ പോ​രാ​ളി​യാ​യി​രു​ന്നു പോ​രാ​ളി ഷാ​ജി. എ​ന്നാ​ലി​പ്പോ​ള്‍ പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന പോ​സ്റ്റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ പോ​സ്റ്റു​ക​ളെ ലൈ​ക്ക് ചെ​യ്തും ഷെ​യ​ര്‍ ചെ​യ്തും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് അ​ണി​ക​ള്‍​ക്കു പാ​ര്‍​ട്ടി നേ​തൃ​ത്വം ന​ല്‍​കി​യ നി​ര്‍​ദേ​ശം.  തെരഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ അഭി​മു​ഖീ​ക​രി​ക്കു​മ്പോ​ള്‍ ക​ന​ത്ത പി​ന്തു​ണ​യാ​യി​രു​ന്നു പോ​രാ​ളി ഷാ​ജി​യു​ടേ​ത്. എ​ന്നാ​ല്‍ മ​ന്ത്രി​മാ​രെ തീരുമാനിക്കു​ന്ന വേ​ള​യി​ല്‍ കെ.​കെ. ഷൈ​ല​ജ​യെ ത​ഴ​ഞ്ഞ​തോ​ടെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നെ ശ​ക്ത​മാ​യി വിമര്‍ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡി​വൈ​എ​ഫ്‌ഐ നേ​താ​വ് എ.​എ. റ​ഹീം ഒ​രു ചാ​ന​ലി​ല്‍ പോ​രാ​ളി ഷാ​ജി​ക്കു പാ​ര്‍​ട്ടി​യു​മാ​യും ഡി​വൈ​എ​ഫ്‌ഐ​യു​മാ​യും ബ​ന്ധ​മി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ പോ​രാ​ളി ഷാ​ജി ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു.

മ​റ​ക്ക​രു​ത് റ​ഹി​മേ…
വ​ല്ലാ​തെ അ​ഹ​ങ്ക​രി​ക്ക​രു​ത് റ​ഹി​മേ… പാ​ര്‍​ട്ടി​ക്കു വേ​ണ്ടി എ​ന്നും ഓ​ശാ​ന പാ​ടാ​ന്‍ ല​ക്ഷ​ങ്ങ​ള്‍ കൊ​ടു​ത്തു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര്‍​ത്തി​യേ​ക്കു​ന്ന​വ​രി​ല്‍ ഞാ​നി​ല്ല… ഞാ​നെ​ന്ന​ല്ല ഇ​വി​ട​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​നു സാ​ധാ​ര​ണ അ​നു​ഭാ​വി​ക​ളു​മി​ല്ല.. ഇ​ട​ത് മു​ന്ന​ണി ഇ​പ്രാ​വ​ശ്യം മ​ഹ​ത്താ​യ വി​ജ​യം നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​നു പി​ന്നി​ല്‍ മു​ഖ​മി​ല്ലാ​ത്ത, അ​റി​യ​പ്പെ​ടാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത, പാ​ര്‍​ട്ടി ആ​ജ്ഞ​യ്ക്കാ​യി കാ​ത്തു നി​ല്‍​ക്കാ​തെ സ്വ​ന്തം സ​മ​യ​വും ജോ​ലി​യും മി​ന​ക്കെ​ട്ട് ആ​ശ​യ​ങ്ങ​ളും വി​ക​സ​ന വാ​ര്‍​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന, പാ​ര്‍​ട്ടി പ​റ​യു​ന്ന​തി​ന് മു​ന്‍​പേ ശ​ത്രു​ക്ക​ള്‍​ക്കു മു​ന്പി​ല്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ടെ അ​ധ്വാ​ന​മു​ണ്ട്. അ​വ​രാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ല്‍ എ​ന്നു തു​ട​ങ്ങി​യ പോ​സ്റ്റ് വൈ​റ​ലാ​യി​രു​ന്നു.

പോ​സ്റ്റി​ന്റെ  ബാ​ക്കി ഭാ​ഗ​ങ്ങ​ള്‍ ഇ​ങ്ങി​നെ: ‘മാ​സ ശ​മ്പളം വാ​ങ്ങി കമ്പ്യൂ​ട്ട​റി​ല്‍ മാ​സ​ത്തി​ല്‍ പ​ത്ത് ക​ള​ര്‍ പോ​സ്റ്റു​മി​ട്ട് ന​ട​ക്കു​ന്ന നി​ങ്ങ​ടെ സ്വ​ന്തം കോ​ണാ​ണ്ട​ര്‍​മാ​ര​ല്ല. ഞാ​ന്‍ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് റ​ഹി​മേ… പാ​ര്‍​ട്ടി പ​ണം ചെ​ല​വാ​ക്കി നി​ല നി​ര്‍​ത്തു​ന്ന ഒ​ഫീ​ഷ്യ​ല്‍ പേ​ജു​ക​ളെ​ക്കാ​ളും കോ​ടി​ക​ള്‍ ചി​ല​വി​ട്ട് വി​വി​ധ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റു​ഫോ​മു​ക​ളി​ല്‍ ന​ട​ത്തി​യ പ്ര​ചാ​ര​ങ്ങ​ളെ​ക്കാ​ളും നൂ​റി​ര​ട്ടി ഗു​ണം ഈ ​പേ​ജി​ല്‍ നി​ന്നും കി​ട്ടി​യി​ട്ടു​ണ്ട്..

വി​ക​സ​ന​വും ന​ന്മ​യും പ​റ​ഞ്ഞ് ആ​യി​രം ഇ​ര​ട്ടി പോ​സ്റ്റു​ക​ള്‍ ഈ ​പേ​ജി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍ ഉ​ള്ളി​ട​ത്തെ​ല്ലാം എ​ത്തി​യി​ട്ടു​ണ്ട്. കോ​ടാ​നു​കോ​ടി ചി​ല​വി​ട്ടു നി​ങ്ങ​ള്‍ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ ഗു​സ്തി​ക​ളെ​ക്കാ​ള്‍ ആ​യി​രം ഇ​ര​ട്ടി പേ​രി​ലേ​ക്ക് ഇ​ട​തു​പ​ക്ഷം ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ എ​യ​ര്‍ ചെ​യ്യാ​ന്‍ ഈ ​പേ​ജി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തും നി​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു പ​ത്തു പൈ​സ പോ​ലും ഓ​ശാ​രം വാ​ങ്ങാ​തെ. റ​ഹി​മി​ന് അ​ത് ഏ​ത് അ​ള​വ് കോ​ല്‍ വ​ച്ചു വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാം. പി​ന്നെ വി​മ​ര്‍​ശ​നം, തെ​റ്റ് ക​ണ്ടാ​ല്‍ വി​മ​ര്‍​ശ​നം വ​രും റ​ഹി​മേ. എ​ന്‍റേ​ത് ഉ​ള്‍​പ്പെ​ടെ ഇ​വി​ടെ​യു​ള്ള ല​ക്ഷ​ക​ണ​ക്കി​നു പ്രൊ​ഫൈ​ലു​ക​ള്‍ അ​നു​ഭാ​വി​ക​ളു​ടേ​താ​ണ്. അ​വ​രും ഞാ​നും നി​ങ്ങ​ളി​ല്‍​നി​ന്നു പ​ത്തു പൈ​സ പോ​ലും കൈ​പ്പ​റ്റി​യി​ട്ടി​ല്ല. ഉ​ണ്ടോ..?? അ​തു​കൊ​ണ്ട് വി​യോ​ജി​പ്പു​ക​ള്‍ തീ​ര്‍​ച്ച​യാ​യും പ​റ​യും.

വി​യോ​ജി​പ്പു​ക​ള്‍ ഇ​ല്ലാ​തെ എ​ല്ലാ ഏ​മാ​ന്മാ​രും ‘സ.. ​സ.. സ’ ​മൂ​ളി ര​ണ്ട് സ്റ്റേ​റ്റി​ലെ ഇ​ട​ത് പ​ക്ഷ​ത്തി​ന്റെ  പതിനാ​റ​ടി​യ​ന്തി​രം ന​ട​ത്തി​യി​ട്ടു​ണ്ട​ല്ലോ. അ​ത്ര​യും കി​ട്ടി​യ​തു പോ​രെ..​നി​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ നി​ങ്ങ​ളെ ഒന്നു വി​മ​ര്‍​ശി​ച്ചാ​ല്‍ അ​പ്പോ​ഴേ​ക്കും ക്രി​മി​ന​ല്‍ സം​ഘം ആ​വു​മോ.. പാ​ര്‍​ട്ടി ദ്രോ​ഹി​ക​ള്‍ ആ​വു​മോ. എ​നി​ക്ക് റഹി​മി​ന്റെ  ഒ​രു ഗു​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും വേ​ണ്ട.. പാ​ര്‍​ട്ടി​യു​ടെ ശ​മ്പ​ള​വും വേ​ണ്ട.. പ​റ​യാ​നു​ള്ള​തു പ​റ​യും.. നന്മകള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യും.. അ​പ്പൊ ശ​രി’ എ​ന്നു കൂ​ടി പ​റ​ഞ്ഞാ​ണ് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഈ ​പോ​സ്റ്റ് പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​തോ​ടെ​യാ​ണ് പോ​രാ​ളി ഷാ​ജി​യെ ക​ണ്ടെ​ത്താ​ന്‍ പാ​ര്‍​ട്ടി ശ്ര​മം തു​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം പോ​രാ​ളി ഷാ​ജി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ല നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി അ​ണി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണെ​ന്ന​തു പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണെ​ന്നും ചി​ല​ര്‍ ചൂണ്ടി​ക്കാ​ട്ടു​ന്നു. ശൈ​ല​ജ​യെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു ത​ഴ​ഞ്ഞ​പ്പോ​ള്‍ ക​ണ്ണൂ​രി​ലെ പി.​ജെ. ആ​ര്‍​മി ഗ്രൂ​പ്പി​ലും പോരാ​ളി ഷാ​ജി പോ​സ്റ്റി​ട്ടി​രു​ന്നു.

ചെ​ങ്കൊ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ.​കെ. ശൈ​ല​ജ​യു​ടെ ഫോ​ട്ടോ സ​ഹി​ത​മാ​യി​രു​ന്നു പോ​സ്റ്റി​ട്ട​ത്. ടീ​ച്ച​ര്‍​ക്ക് ഒ​രു അ​വ​സ​രം കൂ​ടി കൊ​ടു​ത്തു​കൂ​ടെ? എ​ന്ന വാ​ച​ക​ത്തോ​ടൊ​പ്പം ഹാ​ഷ് ടാ​ഗ് ഇ​ട്ടു കൊ​ണ്ട് പാ​ര്‍​ട്ടി വി​മ​ത​ര​ല്ല, പാ​ര്‍​ട്ടി​ക്ക് ഒ​പ്പം ത​ന്നെ എ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പോ​സ്റ്റ്. ഇ​തി​ല്‍ പാ​ര്‍​ട്ടി​യു​ടെ തി​രു​ത്ത​ല്‍ ശ​ക്തി​യാ​കു​മെ​ന്ന സൂ​ച​ന​യും ന​ല്‍​കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ്  കു​റ്റ്യാ​ടി​യി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ചു​ള്ള പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റി​യ​ത് ഓ​ര്‍​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​താ​യി​രു​ന്നു പോ​സ്റ്റ് ”കു​റ്റ്യാ​ടി​യി​ലെ ജനരോ​ഷം ക​ണ്ട് തീ​രു​മാ​നം തി​രു​ത്തി​യ​തു​പോ​ലെ ടീ​ച്ച​റ​മ്മ​യെ​യും തി​രി​കെ വി​ളി​ക്ക​ണം.

ലോ​കം ആ​ദ​രി​ച്ച, മ​ഹാ​മാ​രി കൊ​ണ്ട് ലോ​കം വീ​ര്‍​പ്പു​മു​ട്ടി​യ​പ്പോ​ഴും ഈ ​കൊ​ച്ചു​കേ​ര​ള​ത്തെ മ​ര​ണ​ത്തി​ല്‍ മുക്കിക്കൊ​ല്ലാ​തെ പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ടീ​ച്ച​റ​മ്മ വ​ഹി​ച്ച പ​ങ്ക് അ​വി​സ്മ​ര​ണീ​യം. ആ​രോ​ഗ്യ​രം​ഗം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ല്‍ മ​ര​ണ​സം​ഖ്യ വ​ര്‍​ധി​ക്കു​മാ​യി​രു​ന്നു. ഒ​രു പ​ക്ഷേ തു​ട​ര്‍​ഭ​ര​ണം ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു. ഈ ​തീരുമാനം ഒ​രു​പാ​ട് അ​മ്മ മ​ന​സു​ക​ളി​ല്‍ വേ​ദ​ന​യു​ണ്ടാ​ക്കു​മെ​ന്ന​ത് തീ​ര്‍​ച്ച​യാ​ണെ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു ഈ ​പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ച​ത്.

ക​ണ്ണൂ​ര്‍ ജി​ല്ലാ മു​ന്‍ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് പി.​ജെ ആ​ര്‍​മി എ​ന്ന ഗ്രൂ​പ്പി​ലു​ള്ള​തെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഈ ​ഗ്രൂ​പ്പു​മാ​യി പാ​ര്‍​ട്ടി​ക്കോ ത​നി​ക്കോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് പി. ​ജ​യ​രാ​ജ​ന്‍ പി.​ജെ. ആ​ര്‍​മി​യെ ത​ള്ളി​യി​രു​ന്നു. എ​ന്നാ​ല്‍ കെ.​കെ. ഷൈ​ല​ജ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ള്ള പോ​സ്റ്റി​ലെ ഒ​രു ക​മ​ന്‍​റി​ല്‍ ഇ​ത്ത​രം പോ​സ്റ്റു​ക​ള്‍ കൊ​ണ്ട് ന​മു​ക്കോ ന​മ്മു​ടെ ആ​ദ​ര​ണീ​യ​നാ​യ സ​ഖാ​വ്. പി.​ജെ​യ്ക്കോ ഒ​രു ഗു​ണ​വും ഉ​ണ്ടാ​വി​ല്ലെ​ന്നും ദോ​ഷ​മാ​യേ വ​രി​ക​യു​ള്ളൂ എ​ന്നു​മു​ള്ള രീ​തി​യി​ലെ ക​മ​ന്‍റു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാലുവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു

0
രാജ്‌കോട്ട്: ഗുജറാത്തിൽ നാലുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച...

ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ കടലിൽ വീണു മരിച്ചു

0
കയ്പമംഗലം : കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ...

സുപ്രീംകോടതിക്കെതിരായ രൂക്ഷപരാമര്‍ശം : എംപി നിഷികാന്ത് ദുബെയെ തള്ളി ബിജെപി

0
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി...

പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു. കെന്‍ററക്കി ഫ്രൈഡ്...