പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി പാലക്കാട് ജില്ലയിലെ സിപിഎം വിമതർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി പാലക്കാട് ജില്ലയിലെ സിപിഎം വിമതർ. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് വിമതരുടെ നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സിപിഎം വിമതർ നീക്കം നടത്തുന്നത്. വിമതരുടെ പാർട്ടിയിൽ പി കെ ശശിയെയും ഉൾപ്പെടുത്താനും ശ്രമം. വലിയ നേതാക്കൾ പാർട്ടി വിട്ട് പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിൻ്റെ പ്രതികരണം.

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സിപിഎം വിമതരുടെ നീക്കം. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന വിമതരുടെ പാലക്കാടൻ കൂട്ടായ്മയാണ് ലക്ഷ്യം. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഎം വിമതരുടേതാണ് സംയുക്ത നീക്കം. മണ്ണാർക്കാട്ടെ സിപിഎം നേതാവ് പി കെ ശശിയെ ഒപ്പം നിർത്താൻ ചർച്ച തുടങ്ങിയിട്ടുണ്ട്. ശശി ഇതുവരെ മനസു തുറന്നിട്ടില്ല. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിൽ കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർ യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചത് പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. സമാനമായ രീതിയിൽ യുഡിഎഫിൻ്റെ പിന്തുണയോടെയാണ് നീക്കമെന്നാണ് സൂചന. പാലക്കാട് ജില്ലയിൽ വിമത കൺവെൻഷൻ വിളിച്ചുചേർക്കാൻ തീരുമാനമായി. വിമതർ ഒന്നിച്ചാൽ ഒറ്റപ്പാലം, മണ്ണാർക്കാട്, നെൻമാറ, തരൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് വിലയിരുതൽ. വിമത നീക്കത്തെ കുറിച്ച് അറിയില്ലെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...