Sunday, September 13, 2026 7:11 am

സിപിഎം കർമ്മപദ്ധതി തയ്യാറാക്കാനായി പതിനായിരത്തിലധികം നിർദ്ദേശങ്ങളാണ് ലഭിച്ചതെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം കർമ്മപദ്ധതി തയ്യാറാക്കാനായി പതിനായിരത്തിലധികം നിർദ്ദേശങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇമെയിൽ വഴിയും വാട്ട്സാപ്പ് വഴിയും ലഭിച്ചതെന്ന് സിപിഎം അറിയിച്ചു. സിപിഐഎം വെബ്സൈറ്റിലും അഭിപ്രായങ്ങൾ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. https://cpimkerala.org/form/public-opinion എന്ന ലിങ്കിൽ കയറി അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം [email protected] എന്ന ഇമെയിൽ വിലാസത്തിലും നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതിനകം ആയിരത്തി അൻപതിലധികം നിർദ്ദേശങ്ങളാണ് ഇമെയിലുകളായി വന്നത്.

വാട്ട്സാപ്പിൽ ഒൻപതിനായിരത്തി അഞ്ഞൂറിലധികം നിർദ്ദേശങ്ങൾ ലഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് മെസേജുകൾ വന്നതിനാൽ, വാട്ട്സാപ്പ് നമ്പർ വീണ്ടും വേരിഫൈ ചെയ്യാൻ മെറ്റ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാങ്കേതിക നടപടി അന്തിമഘട്ടത്തിലാണ്. അതിനാൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു വാട്ട്സാപ്പ് നമ്പർ കൂടി തയ്യാറാക്കിയിട്ടുണ്ട്. +91 7994777167 എന്ന വാട്ട്സാപ്പ് നമ്പറിലും നിർദ്ദേശങ്ങൾ സമർപ്പിക്കാം. പൊതുജനങ്ങൾ സമർപ്പിക്കുന്ന ഈ നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചാവും കർമപദ്ധതി തയ്യാറാക്കുകയെന്നും സിപിഐഎം കൂടുതൽ കരുത്തോടെ തിരിച്ചുവരാനായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ നിങ്ങൾ ഓരോരുത്തർക്കും നന്ദിയെന്നും പാർട്ടി അറിയിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....