Wednesday, May 14, 2025 6:18 am

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ; മറികടക്കാന്‍ വിശദീകരണത്തിന് പാര്‍ട്ടി ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച്‌ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വിപുലമായ വിശദീകരണത്തിനൊരുങ്ങി സി.പി.എം. താഴെതട്ട് വരെ വിശദീകരണം നല്‍കാനാണ് സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന ​സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാവും സി.പി.എം വിശദീകരിക്കുക. ബി.ജെ.പിയുടേയും പി.സി ജോര്‍ജിന്റേയും ഗൂഢാലോചനയെക്കുറിച്ച്‌ സി.പി.എം വിശദീകരിക്കും. നേരത്തെ തന്നെ പാര്‍ട്ടിയും മുന്നണി നേതൃത്വവും സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കിയിരുന്നു.

​അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇന്ന് തുറന്നു പറയുമെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. മൊഴി പിന്‍വലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ദൂതന്‍ തന്നെ സമീപിച്ചുവെന്ന് ഇന്നലെ നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. ഈ ശബ്ദരേഖയും ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മെ​ന്ന പേ​രി​ല്‍ ഷാ​ജ് കി​ര​ണ്‍ എ​ന്ന​യാ​ള്‍ ത​ന്നെ സ​ന്ദ​ര്‍​ശി​ച്ച്‌​ ര​ഹ​സ്യ​മൊ​ഴി പി​ന്‍​വ​ലി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് സ്വ​പ്​​ന സു​രേ​ഷ് കഴിഞ്ഞ ദിവസം ആ​രോ​പി​ച്ച​ത്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...