സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ; മറികടക്കാന്‍ വിശദീകരണത്തിന് പാര്‍ട്ടി ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച്‌ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വിപുലമായ വിശദീകരണത്തിനൊരുങ്ങി സി.പി.എം. താഴെതട്ട് വരെ വിശദീകരണം നല്‍കാനാണ് സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന ​സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാവും സി.പി.എം വിശദീകരിക്കുക. ബി.ജെ.പിയുടേയും പി.സി ജോര്‍ജിന്റേയും ഗൂഢാലോചനയെക്കുറിച്ച്‌ സി.പി.എം വിശദീകരിക്കും. നേരത്തെ തന്നെ പാര്‍ട്ടിയും മുന്നണി നേതൃത്വവും സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കിയിരുന്നു.

​അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇന്ന് തുറന്നു പറയുമെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. മൊഴി പിന്‍വലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ദൂതന്‍ തന്നെ സമീപിച്ചുവെന്ന് ഇന്നലെ നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. ഈ ശബ്ദരേഖയും ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മെ​ന്ന പേ​രി​ല്‍ ഷാ​ജ് കി​ര​ണ്‍ എ​ന്ന​യാ​ള്‍ ത​ന്നെ സ​ന്ദ​ര്‍​ശി​ച്ച്‌​ ര​ഹ​സ്യ​മൊ​ഴി പി​ന്‍​വ​ലി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് സ്വ​പ്​​ന സു​രേ​ഷ് കഴിഞ്ഞ ദിവസം ആ​രോ​പി​ച്ച​ത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെക്ക് കേസ് : നടൻ രാജ്പാൽ യാദവിന് മൂന്നുമാസം തടവും 7.35 കോടി പിഴയുമിട്ട്...

0
ഡൽഹി : വിവിധ ചെക്ക് കേസുകളിലായി ബോളിവുഡ് നടൻ രാജ്പാൽ യാദവിന്...

ഓപ്പറേഷൻ തണ്ടർ: എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

0
റാന്നി : എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നിയില്‍ നടത്തിയ മിന്നല്‍...

വിവാഹത്തിന് മട്ടൺ വിളമ്പിയില്ല ; പകരം വിളമ്പിയത് ചിക്കൻ : കൂട്ടത്തല്ല്, 12 പേർക്ക്...

0
ബിഹാർ : വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന്‌ വാഗ്ദാനം ചെയ്ത് ചിക്കൻ വിളമ്പിയെന്നാരോപിച്ച്...

പോലീസിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കമെറിഞ്ഞ് ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം ; 4 ഉദ്യോ​ഗസ്ഥർക്ക്...

0
കോഴിക്കോട്: കോഴിക്കോട് പെരുവ‌യലിൽ പോലീസിനെ ആക്രമിച്ച് ​ഗുണ്ടാസംഘം. പ്രതികളെ പിടികൂടാൻ എത്തിയ...