നിലമ്പൂരിലെ യുഡിഎഫ് വിജയത്തെ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള വിജയമെന്ന് ആക്ഷേപിച്ച് സിപിഎം

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: നിലമ്പൂരിലെ യുഡിഎഫ് വിജയത്തെ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള വിജയമെന്ന് ആക്ഷേപിച്ച് സിപിഎം. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുകയാണെന്നും ഇതിന്റെ പ്രത്യാഘാതം ഭാവിയിൽ കാണാമെന്നും സിപിഎം പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. നിലമ്പൂരിൽ വിജയം കണ്ടില്ലെങ്കിലും, വെൽഫെയർ പാർട്ടി പിന്തുണ മുൻ നിർത്തി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രചരണം തുടരുകയാണ് സിപിഎം എന്നതിന്റെ സൂചനയാണ് പാർട്ടി നൽകുന്നത്. പ്രിയങ്ക ഗാന്ധിയുടേതിന് സമാനമായി വോട്ട് ചെയ്തവരെ സിപിഎം അപമാനിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപെടുത്തി. ‘65000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു പ്രിയങ്ക ഗാന്ധിക്ക് അപ്പോഴും വർഗീയ വാദികളും തീവ്രവാദികളുമാണ് ജയിപ്പിച്ചതെന്ന് സിപിഎം പറഞ്ഞു. ഷൗക്കത്തിനെയും ജയിപ്പിച്ചത് അവർ തന്നെയാണ് എന്നാണ് പറയുന്നത്. അങ്ങനെ ആണെങ്കിൽ കേരളം വലിയ അപകടകരമായ സ്ഥലമാണല്ലോ.’ സതീശൻ പറഞ്ഞു. പറയുമ്പോൾ ഈ നാട്ടിലെ ജനങ്ങളെ കുറിച്ചാണ് പറയുന്നതെന്നു ബോധ്യം വേണമെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷവും പിന്തുണാ വിവാദത്തിൽ വാക്പോര് തുടരുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...