ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ ഉടൻ. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിടാൻ സാധ്യത. പി പി ചിത്തരഞ്ജൻ അടക്കം 30 ജില്ലാ നേതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്തെ വിഭാഗീയതിലാണ് നടപടി. ലഹരിക്കടത്തിൽ ഉൾപ്പെട്ട കൗൺസിലർ ഷാനാവാസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. എം വി ഗോവിന്ദൻ 19, 20 തീയതികളിൽ ആലപ്പുഴയിൽ എത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും. വിഭാഗീയതയിൽ ഉൾപ്പെട്ടവർക്കെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യും. തരംതാഴ്ത്തൽ ഉൾപ്പെടെ നടപടിക്ക് സാധ്യതയുണ്ട്. ലഹരിക്കടത്ത് അടക്കമുള്ള അന്വേഷണ കമീഷൻ റിപ്പോർട്ടുകളും പരിഗണനയ്ക്കു വരും. ടി പി രാമകൃഷ്ണൻ, പി കെ ബിജു എന്നിവരടങ്ങിയ പാർട്ടി കമ്മീഷന്റെ റിപ്പോർട്ടിൻ മേലാണ് നടപടികൾ എടുക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























