അഗ്നിപഥ് ; ഈ ജില്ലക്കാർക്കുളള റിക്രൂട്ട്മെന്റ് റാലി നാളെ സംഘടിപ്പിക്കും , കൂടുതൽ വിവരങ്ങൾ അറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നാളെ സംഘടിപ്പിക്കും. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ളവർക്കും, ലക്ഷദ്വീപ്, മാഹി നിവാസികൾക്കുമാണ് നാളെ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നത്. അടുത്തിടെ നടത്തിയ പൊതുപ്രവേശന എഴുത്തുപരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം. കണ്ണൂർ തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ ജൂൺ 15 മുതൽ 20 വരെയാണ് റാലി നടക്കുക. കരസേനയിലേക്ക് ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ട്രേഡ്സ്മാൻ (പത്താം ക്ലാസ് വിജയിച്ചവർ), ട്രേഡ്സ്മാൻ (എട്ടാം ക്ലാസ് വിജയിച്ചവർ), ക്ലാർക്ക്/ സ്റ്റോർ കീപ്പർ എന്നീ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡ് ഇ-മെയിൽ മുഖാന്തരം അയക്കുന്നതാണ്. കൂടാതെ, ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പ്രൊഫൈൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനാകും. ഇത് സംബന്ധിച്ച വിവരങ്ങൾ കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...