അവധിയില്ല ; മന്ത്രിമാരുടെ ഓഫീസ് എല്ലാ ദിവസവും പ്രവർത്തിപ്പിക്കണമെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രിമാരുടെ ഓഫീസിന് അവധിയില്ലെന്നും എല്ലാ ദിവസവും ഓഫീസ് പ്രവർത്തിപ്പിക്കണമെന്നും സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്‌. മന്ത്രിമാരുടെ ഓഫീസ് അവധി ദിനങ്ങളിലും പ്രവർത്തിക്കണം. അവധി ദിവസവും ഓഫീസ് പ്രവർത്തിക്കുന്നു എന്ന് മന്ത്രിമാർ ഉറപ്പാക്കണം. മന്ത്രിമാർ ഓഫീസുകളുടെ പ്രവർത്തനം നല്ല രീതിയിൽ വിലയിരുത്തണം. ഓഫീസ് സമയത്ത് സ്റ്റാഫുകൾ ഓഫീസിൽ ഉണ്ടായിരിക്കണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മന്ത്രിമാർ പാർട്ടി നയം പാലിക്കണം. നയപരമായ കാര്യങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്തേ തീരുമാനമെടുക്കാവൂ. ഇക്കാര്യം ഉറപ്പാക്കണമെന്നും മന്ത്രിമാരോട് പാർട്ടി നിർദ്ദേശിച്ചു.

നയപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ കൊണ്ടു വേഗത്തിൽ തീരുമാനം എടുപ്പിക്കണം. ജില്ലാ ചുമതലകൾ നിർവഹിക്കുന്നതിൽ മന്ത്രിമാർ കൂടുതൽ ജാഗ്രത പുലർത്തണം. പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങൾ യഥാസമയം നടത്തണം. സർക്കാരിനെതിരെ ഉയരുന്ന വിവാദങ്ങളിൽ മന്ത്രിമാർ രാഷ്ട്രീയ പ്രതിരോധം തീർക്കണമെന്നും നിർദ്ദേശമുണ്ട്. രാഷ്ട്രീയ എതിരാളികളിൽ നിന്നു ശക്തമായ ആക്രമണം പാർട്ടി നേരിടുന്നുണ്ട്. സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ എതിരാളികൾ ആക്രമണം നടത്തുന്നത്. ഈ ഘട്ടത്തിൽ മന്ത്രിമാർ ഫലപ്രദമായി പ്രതിരോധം തീർക്കണം. പ്രസ്താവനകൾ വിവാദപരമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രിമാരോട് സിപിഎം നിർദ്ദേശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...