സംസ്ഥാനത്തെ ആദ്യത്തെ സ്ഥാനാർത്ഥി തോമസ് ചാഴികാടന് ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസവും തോമസ് ചാഴികാടൻ എംപിക്ക് എല്ലാം പതിവുപോലെ. രാവിലെ പതിവു നടത്തത്തിനെത്തിയപ്പോൾ സ്ഥിരം സൗഹൃദങ്ങൾ വക പുതിയ സ്ഥാനാർത്ഥിക്ക് ആശംസകൾ. അതിനിടെ ചാനലുകാരുടെ വരവ്. വികസനവും കോട്ടയത്തെ രാഷ്ട്രീയവുമൊക്കെയായി മറുപടി. പിന്നീട് നേരത്തെ നിശ്ചയിച്ച പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. കോട്ടയം ദന്തൽ കോളേജിലെ പരിപാടിയും പുസ്തക പ്രകാശനവും കഴിഞ്ഞതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എംജി യൂണിവേഴ്സിറ്റിയിൽ മറ്റൊരു പരിപാടിക്ക് എത്തിയെന്നറിഞ്ഞതോടെ സ്ഥാനാർത്ഥി അവിടെയെത്തി.

സംസ്ഥാനത്ത് ആദ്യമായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വക ആശംസകൾ. കുറച്ചു നേരം എംവി ​ഗോവിന്ദനൊപ്പം ചിലവഴിച്ചു. സിപിഎം നേതാക്കളായ കെ അനിൽകുമാർ, പികെ ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു. മേലുകാവിലും ഉഴവൂരിലും വിവിധ പരിപാടികളുടെ ഉദ്ഘാടനവും നിർവഹിക്കാനെത്തിയ തോമസ് ചാഴികാടന് സ്ഥാനാർത്ഥിയെന്ന നിലയിലുള്ള ആശംസയും ഏവരും കൈമാറി. വരും ദിവസങ്ങളിൽ പരമാവധിയാളുകളെ നേരിൽ കാണാനാണ് സ്ഥാനാർത്ഥിയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...