എഐ ഉപയോ​ഗത്തിലടക്കം ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കുന്ദംകുളം : എഐ ഉപയോ​ഗത്തിലടക്കം ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഎമ്മിൻ്റെ തൃശ്ശൂ‍ർ ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ​ഗോവിന്ദൻ. എ ഐ ഉപയോഗത്തോടെ കുത്തക മുതലാളിത്തത്തിന്റെ ലാഭം കൂടും. ഇതോടെ പ്രതിസന്ധി വർധിക്കുമെന്നും വൈരുധ്യം കൂടുമെന്നും ജോലി നഷ്ടപ്പെടുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ജനകീയ ചൈന ഇതിനേക്കാൾ മെച്ചപ്പെട്ട നിലയിലുള്ള സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുന്ന വളരാൻ സാധിക്കുന്ന ഒന്നായിട്ടാണ് അവർ ഉപയോഗിക്കുന്നത്.

കുത്തക മുതലാളിമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന എ ഐ സംവിധാനം അല്ല ചൈനയിലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ചൈന ബഹുദൂരം മുന്നേറുന്നുവെന്നും എം വി ​ഗോവിന്ദൻ പ്രശംസിച്ചു. ചൈനയ്ക്ക് നേരെ അമേരിക്ക കടന്നാക്രമണം നടത്തുകയാണ്. ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും അതിനൊപ്പം ചേരുകയാണെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ചെലവിലാണ് ഡല്‍ഹിയിൽ ബിജെപി സർക്കാ‍ർ ഉണ്ടാക്കിയത്. തൃശൂരിൽ ക്രിസ്ത്യൻ വോട്ടടക്കം ബിജെപിയ്ക്ക് അനുകൂലമായി 86,000 വോട്ടുകൾ കിട്ടി. കോൺഗ്രസിന്റെ വോട്ടാണ് ചോർന്നതെന്നും തൃശൂർ കോൺഗ്രസിൽ അതിഗുരുതര സ്ഥിതിയാണെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...