എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്ന് പറയുന്ന അഖിലഭാരത ഹിന്ദുമഹാസഭ ആരുടേതാണെന്ന് തനിക്കറിയില്ല ; എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫ് വർഗീയ മുന്നണിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി ഒരുകാലത്തും സിപിഎമ്മിനെ സഹായിച്ചിട്ടില്ല. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്ന് പറയുന്ന അഖിലഭാരത ഹിന്ദുമഹാസഭ ആരുടേതാണെന്ന് തനിക്കറിയില്ല. ആരും തന്നെ വന്നുകണ്ടിട്ടില്ല. അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതിന് പിന്നാലെ സിപിഎം നേതാക്കളെ കണ്ടെന്ന വാദവുമായി അഖില ഭാരത ഹിന്ദുമഹാസഭ രംഗത്തെത്തിയിരുന്നു.

സിപിഎം പിബി അംഗം എ വിജയരാഘവനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെന്നും അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വർഗീയതക്കെതിരായതുകൊണ്ടാണ് എൽഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.വി.ഗോവിന്ദൻ്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...