Tuesday, May 21, 2024 1:26 am

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന് സിപിഐ എം പൂര്‍ണ പിന്തുണ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പൊതുപണി മുടക്കിന് സിപിഐ എം പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. 26, 27 തീയതികളില്‍ നടക്കുന്ന കര്‍ഷകപ്രതിഷേധത്തിനും പിന്തുണ നല്‍കും. രാജ്യത്ത് ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ മതനിരപേക്ഷ, ജനാധിപത്യ പാര്‍ടികളും ജനകീയപ്രസ്ഥാനങ്ങളും ധൈഷണികരും ഇതര പ്രമുഖവ്യക്തികളും തൊഴിലാളികളും കര്‍ഷകരും അടങ്ങുന്ന വിശാലസഖ്യം കെട്ടിപ്പടുക്കാന്‍ നവംബര്‍ 26 മുതല്‍ ജനുവരി 26വരെ പ്രവര്‍ത്തനം സംഘടിപ്പിക്കും.

നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിപിഐ എം സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. യുഎപിഎ, എന്‍എസ്‌എ, രാജ്യദ്രോഹനിയമം എന്നിവപ്രകാരം തടവിലിട്ട എല്ലാ രാഷ്ട്രീയതടവുകാരെയും വിട്ടയക്കുക, ആദിവാസികള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, പാര്‍ലമെന്റ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കുക, പണമൊഴുക്കി ബിജെപി ജനവിധി അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് വിശാലസഖ്യം കെട്ടിപ്പടുക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. രാജ്യാന്തര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 മുതല്‍ ന്യൂനപക്ഷ അവകാശദിനമായ ഡിസംബര്‍ 18 വരെ രാജ്യമെമ്പാടും മനുഷ്യാവകാശ, ന്യൂനപക്ഷ അവകാശ പ്രചാരണം നടത്തും. ഈ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതല സഖ്യങ്ങളും രൂപീകരിക്കും. ജനുവരി 26ന് ഭരണഘടന, റിപ്പബ്ലിക്ക് സംരക്ഷണദിനമായി ആചരിക്കും.

അതേസമയം ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. മഹാമാരിയും സാമ്പത്തികത്തകര്‍ച്ചയും അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. സാമ്പത്തികത്തകര്‍ച്ച ജനജീവിതം ദുരിതമയമാക്കി. 15 കോടി പേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. ആഗോളപട്ടിണി സൂചികയില്‍ ഇന്ത്യ 94–ാം സ്ഥാനത്താണ്. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ 50 സമ്പന്നരുടെ ആസ്തി ഇക്കൊല്ലം 14 ശതമാനം വര്‍ധിച്ചതായും -കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ക്കാം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഡിപിഐഐടി ഡ്രൈവ്

0
കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലബാര്‍ മേഖലയില്‍ നടത്തുന്ന ഡിപിഐഐടി(ഡിപാര്‍ട്ട്മന്‍റ് ഫോര്‍...

ആന്ധ്രയിൽ നിന്ന് 8 കിലോ കഞ്ചാവ് കടത്താൻ ശ്രമം ; വർക്കലയിൽ മൂന്ന് പേർ...

0
തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന...

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

0
തൃശൂര്‍ : പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും...

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം...