Friday, March 29, 2024 2:18 pm

കി​ഫ്​​ബി​ക്കെ​തി​രാ​യ ഇ.​ഡി നീ​ക്കം ; നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടാ​ന്‍ സി.​പി.​എം തീ​രു​മാ​നം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കി​ഫ്​​ബി​ക്കെ​തി​രാ​യ ഇ.​ഡി നീ​ക്ക​ത്തെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടാ​ന്‍ സി.​പി.​എം തീ​രു​മാ​നം.എ​ല്‍.​ഡി.​എ​ഫ്​ ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്​ യാ​​ത്രാ​വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ന്‍​ഡി​ഗോ തീ​രു​മാ​നം​ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും പാ​ര്‍​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ.​ഡി​യു​ടെ നീ​ക്കം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന്​ യോ​ഗ​ത്തി​ന്​ ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍, അ​ടു​ത്ത പാ​ര്‍​ല​മെ​ന്റ്​ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ്തം​ഭി​പ്പി​ക്കു​ക​യാ​ണ്​ കേ​ന്ദ്ര​ത്തി​ന്റെ ല​ക്ഷ്യ​​മെ​ന്നും​ ചൂ​ണ്ടി​ക്കാ​ട്ടി.നി​യ​മ​വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌​ ആ​വ​ശ്യ​മെ​ങ്കി​ല്‍ തോ​മ​സ്​ ​ഐ​സ​ക്​ ഇ.​ഡി​ക്ക്​ മു​ന്നി​ല്‍ ഹാ​ജ​രാ​കും. ഇ.​ഡി​ക്ക്​ മു​ന്നി​ല്‍ ഒ​രി​ക്ക​ലും ഹാ​ജ​രാ​കി​ല്ലെ​ന്ന നി​ല​പാ​ട്​ പാ​ര്‍​ട്ടി​ക്കി​ല്ല.

Lok Sabha Elections 2024 - Kerala

രാ​ജ്യ​ത്ത്​ പ​ല കോ​ണ്‍​ഗ്ര​സ്​ സ​ര്‍​ക്കാ​റു​ക​ളെ​യും ഇ.​ഡി​യെ ഉ​പ​യോ​ഗി​ച്ച്‌​ അ​ട്ടി​മ​റി​ച്ചു. അ​തേ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ലും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ങ്ങു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നെ ല​ക്ഷ്യ​മി​ട്ട്​ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ക​യ​റൂ​രി വി​ട്ട​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ്​ തോ​മ​സ്​ ഐ​സ​ക്കി​നു​ള്ള നോ​ട്ടീ​സ്. സം​സ്ഥാ​ന വി​ക​സ​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​ള്ള ​കി​ഫ്​​ബി​യെ ത​ക​ര്‍​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഇ.​ഡി​യു​ടെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ്​ നേ​തൃ​ത്വം കൈ​ക്കൊ​ണ്ട സ​മീ​പ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. സോ​ണി​യ ഗാ​ന്ധി​യെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും ഇ.​ഡി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കോ​ണ്‍ഗ്ര​സ് ഞെ​ട്ടി​യു​ണ​ര്‍​ന്ന​ത്.

യാ​​ത്രാ​വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ന്‍​ഡി​ഗോ തീ​രു​മാ​ന​ത്തി​ന്​ പി​ന്നാ​ലെ ജ​യ​രാ​ജ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നും പേ​ഴ്​​സ​ന​ല്‍ സ്റ്റാ​ഫി​നു​മെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചിരി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ചാ​ല്‍ ത​ട​യു​ന്ന​ത്​ കു​റ്റ​മെ​ന്ന നി​ല​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ള്‍. നി​ല​പാ​ട്​ തി​രു​ത്താ​ന്‍ ഇ​ന്‍​ഡി​ഗോ ത​യാ​റാ​ക​ണം. ഇ​നി ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്യി​ല്ലെ​ന്ന​ത്​ ജ​യ​രാ​ജ​ന്റെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്.

എ.​കെ.​ജി സെ​ന്റ​ര്‍ ആ​ക്ര​മ​ണ കേ​സ്​ സി.​പി.​എ​മ്മി​നെ​തി​രാ​യ പ്ര​ചാ​ര​ണ​മാ​ക്കാ​നാ​ണ്​ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. അ​തി​ന്റെ ഭാ​ഗ​മാ​യി ചി​ല​രു​ടെ പേ​രു​ക​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പ്ര​ച​രി​പ്പി​ച്ച്‌​ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ ആ​ക്ഷേ​പി​ക്കാ​നു​ള്ള ശ്ര​മം ശ​രി​യ​ല്ല. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂർ വാഹനാപകടം ; ‘ഡോറിന് പുറത്തേക്ക് കാലുകള്‍, കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു’...

0
പത്തനംതിട്ട: രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്....

സിദ്ധാര്‍ത്ഥന്റെ മരണം : അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് വിസി ഡോ. കെ എസ് അനില്‍

0
ന്യൂഡല്‍ഹി: സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പൂക്കോട്...

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

0
നൃൂഡൽഹി : അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലും, കോണ്ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും പ്രതികരണവുമായി...

കോഴിക്കോടും കാസര്‍കോടും രാസ ലഹരിവേട്ട : നാലുയുവാക്കള്‍ പിടിയില്‍

0
കോഴിക്കോട്: കോഴിക്കോടും കാസര്‍കോടും രാസ ലഹരി മരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത...