Sunday, May 5, 2024 10:43 pm

അക്കരപച്ചകണ്ട് ചാടിയ തോമസ് കറിവേപ്പില ; കെ.വി തോമസ് തെരഞ്ഞെടുപ്പില്‍ ഒരു ഘടകമായതേയില്ല എന്ന് സിപിഎം 

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃക്കാക്കരയിലെ കനത്ത തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമോ എന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന സമിതി ഇന്നു തീരുമാനമെടുക്കും. ഇത്ര വലിയ തോല്‍വി പാര്‍ട്ടിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും തോല്‍വിയെ പറ്റി അന്വേഷിക്കണമെന്നുമാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. കെ.വി തോമസ് തെരഞ്ഞെടുപ്പില്‍ ഒരു ഘടകമായതേയില്ല എന്നാണ് സിപിഎം വിലയിരുത്തല്‍. കെവി തോമസ് വന്നതിന്റെ പേരില്‍ ഉള്ളവോട്ടു പോയതല്ലാതെ വേറെ ഗുണമൊന്നുമുണ്ടായില്ലെന്നും ചില നേതാക്കള്‍ പറഞ്ഞു. കെ.വി തോമസിനെ പോലെ അധികാരം തേടി നടക്കുന്നവരെ കൂടെ കൂട്ടിയത് തിരിച്ചടിയായെന്നും അവര്‍ പറഞ്ഞു.

കെ.വി തോമസിന് ഏതെങ്കിലും പദവി നല്‍കിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഉന്നത നേതാക്കള്‍ ഈ അഭിപ്രായത്തെ എതിര്‍ത്തു. തോമസ് വന്നതിനാല്‍ വോട്ടുകൂടിയെന്ന് ഒരു ഉന്നത നേതാവ് യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിക്ക് എറണാകുളം ജില്ലയില്‍ ഇനിയും സ്വാധീനം വര്‍ധിപ്പിക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ക്ക് അതൃപ്തി വന്നത് ഫലത്തെ കാര്യമായി ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്. നഗരകേന്ദ്രീകൃത മണ്ഡലത്തില്‍ സര്‍ക്കാരിന്റെ വികസനത്തെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയാത്തത് നേതാക്കളുടെ വീഴ്ചയാണെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരാനാണ് സാധ്യത.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷനായി സുധാകരൻ തിരികെയെത്തുന്നു ; ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കും

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച...

പരസ്യ മദ്യപാനം തടഞ്ഞു ; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന്...

5,000 രൂപ വരെ റിവാർഡ് സ്വന്തമാക്കാം, കൂടെ ക്യാഷ് ബാക്ക് അവസരങ്ങള്‍ ; വേഗമാകട്ടെ,...

0
കൊച്ചി: ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ. മികച്ച ഡീലുകളും ഓഫറുകളും സ്വന്തമാക്കാനുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

0
പത്തനാപുരം : കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു....