സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല? ; ഗൗരവമായ അന്വേഷണം നടന്നേ മതിയാകൂ – വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സി.പി.എം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക്  മറുപടി പറയേണ്ട ബാധ്യത സി.പി.എമ്മിന് ഇല്ലെന്ന് പാര്‍ട്ടി. തുടര്‍ച്ചയായി സ്വപ്ന ഓരോന്ന് പറയുന്നുണ്ടെന്നും അതിനൊക്കെ മറുപടി പറയേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

‘രണ്ടാമത്തെയോ മൂന്നാമത്തെയോ പുസ്തകം വരട്ടെ. മറുപടി പറയേണ്ട ബാധ്യത സി.പി.എമ്മിനില്ല. സ്വപ്ന പറയുന്നതിന് പിന്നില്‍ രാഷ്ട്രീയം, പ്രതിപക്ഷവുമുണ്ട്. പ്രശ്നങ്ങളെ വഴി മാറ്റാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സദാചാരത്തിന്റെയും ധാര്‍മികതയുടെയും കാര്യത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ചയില്ല. സ്വപ്നയുടേത് തുടര്‍ച്ചയായ വ്യാജ പ്രചാരവേലയാണ്.

കേസ് കൊടുക്കുന്ന കാര്യം വേണമെങ്കില്‍ പരിശോധിക്കാം. സിപിഎം ഒളിച്ചോടില്ല. സ്വപ്ന പറയുന്ന ധാര്‍മികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കണ്ട. നേതാക്കളെ അന്നും ഇന്നും സംശയമില്ല. അവരോട് ചോദിക്കേണ്ട കാര്യമില്ല. സ്വപ്നയുടെ വിശ്വാസ്യത പരിശോധിക്കണം. കുറ്റാരോപിത രക്ഷപെടാന്‍ പല വഴിയും പ്രയോഗിക്കും. എല്‍ദോസിന്റെ കേസുമായി സ്വപ്നയുടേതിനെ ബന്ധപ്പെടുത്തണ്ട. അത് ബലാത്സംഗ കേസാണ്’, അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്റെ  ആരോപണം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന്റെ മൗനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല? മുഖ്യമന്ത്രിക്കെതിരെ അഴിമിതി ആരോപണവുമുണ്ട്. ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...