രാജ്യസഭ സീറ്റ് തരില്ലെന്ന് സിപിഎം ; വേലി ചാടിയ ചാക്കോയ്ക്ക് എട്ടിന്റെ പണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍‌ഡി‌എഫിന്റെ ഒരുസീ‌റ്റ് പി.സി ചാക്കോയ്‌ക്ക് നല്‍കുമെന്ന അഭ്യൂഹം തള‌ളി സി‌പി‌എം. സീ‌റ്റ് വിഷയത്തില്‍ എല്‍‌ഡി‌എഫില്‍ സമവായത്തിലെത്താനും രണ്ട് സീ‌റ്റും സിപിഎം തന്നെയെടുക്കാനുമാണ് ശ്രമം. കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പി.സി ചാക്കോയ്‌ക്ക് വേണ്ടി എന്‍.സി.പി രാജ്യസഭാ സീ‌റ്റ് ചോദിക്കും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളാണ് സിപിഎം തള‌ളിക്കളഞ്ഞത്.

നിലവിലെ നിയമസഭയിലെ ഭൂരിപക്ഷമനുസരിച്ച്‌ എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒന്നും സീ‌റ്റുകളാണ് ലഭിക്കുക. നിലവില്‍ കാലാവധി അവസാനിക്കുന്ന ലീഗ് അംഗം പി.വി അബ്‌ദുള്‍ വഹാബിനെ തന്നെയാകും യുഡിഎഫ് മത്സരിപ്പിക്കുക. എല്‍ഡിഎഫിനായി ചെറിയാന്‍ ഫിലിപ്പിനെയും ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സിപിഎം അംഗം വിജു കൃഷ്‌ണന്‍ എന്നിവരോ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മന്ത്രിമാരായ തോമസ് ഐസക്ക്,​ എ.കെ ബാലന്‍,​ എന്നിവരോ മത്സരിക്കാനാണ് സാദ്ധ്യത.

മുന്‍പ് രാജ്യസഭാ സീ‌റ്റില്‍ ഒഴിവു വന്നപ്പോഴും ചെറിയാന്‍ ഫിലിപ്പിനെയായിരുന്നു പരിഗണിച്ചത്. എന്നാല്‍ അവസാന നിമിഷം സിപിഎം കേന്ദ്രനേതൃത്വം ഇടപെട്ട് എളമരം കരീമിനെ രാജ്യസഭയിലേക്കയച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ധാരണ വരും ദിവസങ്ങളിലേ വ്യക്തമാകുകയുള‌ളു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...